|
|
|
|
|
| ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഇനി നിര്‍ണായകം; എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് പുതിയ റേറ്റിങ് മാനദണ്ഡങ്ങള്‍ |
ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളുടെയും ആംബുലന്‍സ് സേവനങ്ങളുടെയും മാനസികാരോഗ്യ ട്രസ്റ്റുകളുടെയും പ്രവര്‍ത്തനക്ഷമത ഇനി രോഗികള്‍ക്ക് നല്‍കുന്ന സേവനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല വിലയിരുത്തുക. ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും എത്രത്തോളം ഉറപ്പാക്കുന്നുവെന്നതും സ്ഥാപനങ്ങളുടെ പ്രകടന റേറ്റിങ്ങില്‍ നിര്‍ണായക ഘടകമാകും. ജൂലൈ മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ആശുപത്രി, ആംബുലന്‍സ്, മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15 ലക്ഷത്തിലധികം എന്‍എച്ച്എസ് ജീവനക്കാരെ ബാധിക്കുന്നതാണ് പുതിയ സംവിധാനം. സെക്കന്‍ഡറി കെയര്‍ വിഭാഗത്തിലെ എല്ലാ എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ക്കും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ 1.5 മില്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി? ഒന്നര ലക്ഷത്തിലധികം കുടുംബങ്ങള്‍ പരിധിയില്‍ വരുമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: 1.5 മില്യണ്‍ പൗണ്ടില്‍ കൂടുതല്‍ വിലമതിക്കുന്ന വീടുകളെ അധിക സ്വത്ത് നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ യുകെ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 2 മില്യണ്‍ പൗണ്ടിന് മുകളിലുള്ള ആഡംബര വീടുകള്‍ക്കായി പരിഗണിച്ചിരുന്ന 'മാന്‍ഷന്‍ ടാക്‌സ്' പരിധി 1.5 മില്യണ്‍ പൗണ്ടായി കുറയ്ക്കാനാണ് സാധ്യതയെന്നാണ് വിവരം. നിര്‍ദേശം നടപ്പായാല്‍ രാജ്യത്തെ 1.5 ലക്ഷത്തിലധികം കുടുംബങ്ങള്‍ പുതിയ നികുതിയുടെ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തല്‍. ലണ്ടനിലെ വീട്ടുടമകളെയാകും തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവിലെ കൗണ്‍സില്‍ ടാക്‌സ് സംവിധാനത്തില്‍ മാറ്റം വരുത്തി |
|
Full Story
|
|
|
|
|
|
|
| മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യുകെ' മുന്‍ മത്സരാര്‍ഥി അറസ്റ്റില്‍; പീഡനാരോപണത്തില്‍ പൊലീസ് അന്വേഷണം |
ലണ്ടന്‍: യുകെയിലെ പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ 'മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യുകെ'യിലെ മുന്‍ പുരുഷ മത്സരാര്‍ഥിയെ പീഡനക്കുറ്റം സംശയിച്ച് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതിയുടെയും പരാതിക്കാരിയുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിന് പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടതായും അധികൃതര്‍ അറിയിച്ചു. റിയാലിറ്റി ഷോയിലെ വനിതാ മത്സരാര്‍ഥികള്‍ ഉന്നയിച്ച ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കഴിഞ്ഞ മേയില്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍, ഷോയുടെ ചിത്രീകരണത്തിനിടെ രണ്ട് വനിതാ മത്സരാര്‍ഥികള്‍ തങ്ങളുടെ ഓണ്‍-സ്‌ക്രീന്‍ |
|
Full Story
|
|
|
|
|
|
|
| നൈജല്‍ ഫാരേജിന് വീണ്ടും കുരുക്ക്; പ്രഖ്യാപിക്കാത്ത ആനുകൂല്യങ്ങളില്‍ പുതിയ വിവാദം |
ലണ്ടന്‍: ബ്രിട്ടനിലെ റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജിനെതിരെ പ്രഖ്യാപിക്കാത്ത സാമ്പത്തിക ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് പുതിയ വിവാദം. എംപിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് അടുത്ത സുഹൃത്തും അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായ ജോര്‍ജ് കോട്രലില്‍ നിന്ന് സുരക്ഷാ സേവനം, ജീവനക്കാരുടെ സഹായം ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടും അവ പാര്‍ലമെന്ററി റജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് ബ്രിട്ടീഷ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഫാരേജിന്റെ സമൂഹമാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെയും സുരക്ഷാ സംഘത്തെയും കോട്രല്‍ ഒരുക്കിക്കൊടുത്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബക്കിങ്ങാം കൊട്ടാരത്തിന് സമീപം |
|
Full Story
|
|
|
|
|
|
|
| ഹാരിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ മേഗനും മക്കളുമില്ല; സുരക്ഷാ ക്രമീകരണത്തില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: അടുത്ത ആഴ്ച നടക്കുന്ന ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ഹാരി രാജകുമാരനൊപ്പം ഭാര്യ മേഗന്‍ മാര്‍ക്കിളും മക്കളായ ആര്‍ച്ചിയും ലിലിബെറ്റും ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ചെലവില്‍ പൊലീസ് സുരക്ഷ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മേഗനും കുട്ടികളും ലണ്ടന്‍ യാത്ര ഒഴിവാക്കിയതെന്നാണ് സൂചന. ബര്‍മിങ്ഹാമില്‍ നടക്കാനിരിക്കുന്ന 'ഇന്‍വിക്ടസ് ഗെയിംസ്' അനുബന്ധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് ഹാരി അഞ്ചുദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനം നടത്തുന്നത്. ലണ്ടനില്‍ നടക്കുന്ന പരിപാടികളില്‍ അദ്ദേഹം ഒറ്റയ്ക്കായിരിക്കും പങ്കെടുക്കുക. എന്നാല്‍ പിന്നീട് പരിപാടികള്‍ രാജ്യത്തിന്റെ മധ്യഭാഗങ്ങളിലേക്ക് മാറുമ്പോള്‍ മേഗനും കുട്ടികളും ഹാരിക്കൊപ്പം ചേരാനുള്ള |
|
Full Story
|
|
|
|
|
|
|
| 'ഭജനോത്സവം 2026' ജൂലൈ 4-ന് ഡര്‍ബിയില്‍; ഭാവലയ ഭജന്‍സ് യുകെയും നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്നു |
|
ഭജനകളിലൂടെ ഈശ്വരഭക്തിയും സാംസ്‌കാരിക മൂല്യങ്ങളും പുതുതലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടി യൂറോപ്പിലെ തന്നെ ആദ്യത്തെ ഭജന്‍ കൂട്ടായ്മയായ ഭാവലയ ഭജന്‍സ് യുകെയും (Bhavalaya Bhajans UK), യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളുടെ ഐക്യവേദിയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും (NCKHH) സംയുക്തമായി 'ഭജനോത്സവം 2026' ജൂലൈ 4-ന് ഡര്‍ബിയില്‍ സംഘടിപ്പിക്കുന്നു.
ഹൈന്ദവ സംസ്‌കാരത്തിന്റെയും ഭക്തിയുടെയും ഈ മഹാസംഗമത്തിലേക്ക് എല്ലാ പ്രിയ സമാജ അംഗങ്ങളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
തീയതി: 2026 ജൂലൈ 4
സമയം: രാവിലെ 9 മണി മുതല്‍
വേദി: ഗീതാഭവന്‍ ഹിന്ദു ക്ഷേത്രം, ഡര്‍ബി (Geeta Bhavan Temple, Derby) |
|
Full Story
|
|
|
|
|
|
|
| കേരളത്തിലേതു പോലെ യുകെയിലും വേനല്‍ച്ചൂട്: 40 ഡിഗ്രി കടക്കുമെന്നു temperature-ukപേടി: അമേരിക്കയില്‍ ഇന്നലെ താപനില 40ല്‍ എത്തി |
|
യുകെയില്‍ 8 ദിവസത്തെ ഉഷ്ണതരംഗ അലേര്‍ട്ട് പ്രഖ്യാപിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില 32 സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉഷ്ണതരംഗത്തിനുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ വരുന്ന ആഴ്ചയില്‍ ജീവന്‍ അപകടത്തിലാകാനുള്ള ചൂടിന്റെ സാധ്യതയാണ് ഉയരുന്നത്. സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലും, ഈസ്റ്റ് മിഡ്ലാന്‍ഡ്സിലും അടുത്ത ശനിയാഴ്ച വരെ മുന്നറിയിപ്പ് നിലവിലുണ്ട്. വെസ്റ്റ് മിഡ്ലാന്‍ഡ്സിലും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ വെള്ളത്തിന്റെ പാഴ്ച്ചെലവ് ഒഴിവാക്കാനായി സതേണ്‍ വാട്ടര്‍ ഹോസ്പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഹാംപ്ഷയറിലും, ഐല്‍ ഓഫ് വൈറ്റിലുമാണ് നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. തുടര്‍ച്ചയായ |
|
Full Story
|
|
|
|
|
|
|
| അടുത്ത 250 വര്‍ഷവും ഒരുമിച്ച്'; അമേരിക്കയുടെ സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ട്രംപിന് ചാള്‍സ് രാജാവിന്റെ സന്ദേശം |
ലണ്ടന്‍: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കന്‍ ജനതയ്ക്കും ആശംസകള്‍ നേര്‍ന്ന് ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമന്‍. സംഘര്‍ഷങ്ങളില്‍നിന്ന് ലോകത്തിലെ ഏറ്റവും അടുത്തതും ഫലപ്രദവുമായ സഖ്യങ്ങളിലൊന്നിലേക്കാണ് ബ്രിട്ടന്‍-അമേരിക്ക ബന്ധം വളര്‍ന്നതെന്നും അടുത്ത 250 വര്‍ഷവും ഇരു രാജ്യങ്ങളും പങ്കിടുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നുറപ്പുണ്ടെന്നും രാജാവ് സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര നൂറ്റാണ്ടിനിടെ അമേരിക്ക കൈവരിച്ച നേട്ടങ്ങളെ അനുസ്മരിക്കാനുള്ള ചരിത്രപരമായ അവസരമാണ് 250-ാം വാര്‍ഷികമെന്ന് ചാള്‍സ് രാജാവ് ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ഒരുമിച്ച് നേരിട്ട |
|
Full Story
|
|
|
|
| |