Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  24-06-2026
യുകെയില്‍ സഹിക്കാനാവാത്ത ചൂട്; വേനല്‍ക്കാല മുന്നറിയിപ്പ് പുറപ്പെടുവിച്ചു: താപനില 40 ഡിഗ്രിയിലേക്ക്
യുകെയില്‍ ഉഷ്ണ തരംഗം. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും വിവിധയിടങ്ങളില്‍ റെഡ് അലര്‍ട്ട്. തെക്കന്‍ ഇഗ്ലണ്ടില്‍ താപനില 37 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. - കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രായമായവരും കുട്ടികളും ജാഗ്രത പാലിക്കണം. ചൂട് അപകടകരമായ നിലയിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിരവധി ട്രെയ്ന്‍ സര്‍വീസുകള്‍ റദ്ദാക്കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ലണ്ടന്‍, മിഡ്ലാന്‍ഡ് എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നൂറുകണക്കിന് സ്‌കൂളുകള്‍ ഭാഗികമായോ പൂര്‍ണമായോ അടച്ചിടാന്‍ തീരുമാനിച്ചു. പല സ്‌കൂളുകള്‍ ക്ലാസ് സമയം വെട്ടിക്കുറച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ധരിക്കുന്നത് കടുത്ത ശാരീരിക
Full Story
  24-06-2026
എലിസബത്ത് ലൈന്‍ ട്രെയിനില്‍ സഹയാത്രികനെ മര്‍ദിച്ചു; അക്രമിയെ ചോദ്യംചെയ്ത് മാപ്പ് പറയിപ്പിച്ച് യാത്രക്കാര്‍

ലണ്ടന്‍: ലണ്ടനിലെ എലിസബത്ത് ലൈന്‍ ട്രെയിനില്‍ യാതൊരു പ്രകോപനവുമില്ലാതെ സഹയാത്രികനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് തടഞ്ഞു. ആക്രമണത്തിനിരയായ യുവാവിനോട് മാപ്പ് പറയിപ്പിച്ചശേഷം ഇയാളെ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഫോറസ്റ്റ് ഗേറ്റില്‍നിന്ന് സെന്‍ട്രല്‍ ലണ്ടനിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ട്രെയിനിലാണ് സംഭവം. കൂളിങ് ഗ്ലാസ് ധരിച്ചിരുന്ന ഒരാള്‍ മുന്നില്‍ നിന്നിരുന്ന യുവാവിനോട് വഴിമാറാന്‍ ആവശ്യപ്പെടുകയും പിന്നാലെ മുഖത്തടിക്കുകയുമായിരുന്നു. ട്രെയിന്‍ കോച്ചില്‍ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നിട്ടും യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാവിനെ

Full Story
  24-06-2026
ലേബര്‍ നേതൃത്വത്തില്‍ 'കിരീടധാരണമോ' മത്സരമോ? ബേണത്തിന്റെ പിന്‍ഗാമിത്വത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ കിയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി നിര്‍ണായകമായ നേതൃത്വമാറ്റത്തിലേക്ക്. മുന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേക്കര്‍ഫീല്‍ഡ് എംപിയുമായ ആന്‍ഡി ബേണം പിന്‍ഗാമിയാകാനുള്ള ശക്തനായ മുന്‍നിര സ്ഥാനാര്‍ഥിയായി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ബേണത്തെ എതിരില്ലാതെ നേതാവാക്കണോ, അതോ പാര്‍ട്ടി അംഗങ്ങള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും സ്ഥാനാര്‍ഥികളുടെ നയങ്ങള്‍ പരിശോധിക്കാന്‍ അവസരമൊരുക്കുന്ന സമ്പൂര്‍ണ നേതൃത്വ മത്സരം നടത്തണോ എന്ന വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുന്നു. ലേബര്‍

Full Story
  24-06-2026
എസ്.എന്‍.പി. ഫണ്ടില്‍നിന്ന് നാലുലക്ഷം പൗണ്ടിലധികം തട്ടിയെടുത്തു; പീറ്റര്‍ മറെലിന് അഞ്ചുവര്‍ഷവും മൂന്നുമാസവും തടവ്

എഡിന്‍ബറോ: സ്‌കോട്ട്‌ലന്‍ഡിലെ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവും സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവുമായ പീറ്റര്‍ മറെലിന് അഞ്ചുവര്‍ഷവും മൂന്നുമാസവും തടവുശിക്ഷ. പാര്‍ട്ടി ഫണ്ടില്‍നിന്ന് നാലുലക്ഷം പൗണ്ടിലധികം തട്ടിയെടുത്ത കേസില്‍ എഡിന്‍ബറോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. 2010 ഓഗസ്റ്റ് മുതല്‍ 2022 ഒക്ടോബര്‍വരെയുള്ള കാലയളവില്‍ എസ്.എന്‍.പി.യുടെ £400,310.65 സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി 61 വയസ്സുള്ള മറെല്‍ നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നു. പാര്‍ട്ടിയിലെ ഉന്നതപദവി ദുരുപയോഗം ചെയ്ത് സംഘടനയുടെയും അംഗങ്ങളുടെയും സംഭാവന നല്‍കിയവരുടെയും വിശ്വാസം വഞ്ചിച്ചതാണ്

Full Story
  24-06-2026
തെക്കന്‍ ബ്രിട്ടനില്‍ ഇടിമിന്നലും പേമാരിയും; ലണ്ടനില്‍ മണിക്കൂറുകള്‍ക്കിടെ 3,000 മിന്നലുകള്‍

ലണ്ടന്‍: ശക്തമായ ഇടിമിന്നലിനെയും പേമാരിയെയും തുടര്‍ന്ന് ബ്രിട്ടന്റെ തെക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. മണിക്കൂറുകള്‍ക്കിടെ ലണ്ടനില്‍ മാത്രം ഏകദേശം 3,000 മിന്നലുകള്‍ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തെക്കന്‍ ബ്രിട്ടനിലാകെ രാത്രിയില്‍ 7,000ത്തോളം മിന്നലുകളാണ് രേഖപ്പെടുത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബ്രിസ്റ്റല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. നിരവധി വിമാനങ്ങള്‍ വൈകുകയും ചില സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

Full Story

  24-06-2026
യുകെയില്‍ അതിതീവ്ര ഉഷ്ണതരംഗം; താപനില 40 ഡിഗ്രിയിലേക്ക്, റെഡ് ഹീറ്റ് മുന്നറിയിപ്പ്

ലണ്ടന്‍: ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും വിവിധ ഭാഗങ്ങളില്‍ ഈ ആഴ്ച അതിതീവ്രമായ ചൂട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് ഹീറ്റ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വ്യാഴാഴ്ച രാത്രി ഒമ്പതുവരെ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകും. ലണ്ടന്‍, മിഡ്ലന്‍ഡ്‌സിന്റെ ചില ഭാഗങ്ങള്‍, തെക്കുകിഴക്കന്‍ വെയില്‍സ്, തെക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ചൂട് ഏറ്റവും ശക്തമാകാന്‍ സാധ്യത. ഉയര്‍ന്ന താപനിലയ്ക്കൊപ്പം കടുത്ത ഈര്‍പ്പവും അനുഭവപ്പെടുന്നതിനാല്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ കാര്യമായ തടസ്സങ്ങള്‍

Full Story
  23-06-2026
24 മണിക്കൂറിനിടെ യുകെയില്‍ രണ്ടു മരണം: മലയാളി സമൂഹത്തിനു വേര്‍പാടിന്റെ വാര്‍ത്തകളുമായി ജൂണ്‍ 23
കൊച്ചുമകളുടെ ആദ്യകുര്‍ബാന സ്വീകരണത്തിനായി ഒരു മാസം മുമ്പ് യുകെയിലെത്തിയ കോട്ടയം സ്വദേശിനിക്ക് ആകസ്മിക മരണം. വിസ്റ്റന്‍ കമ്മ്യൂണിറ്റി അംഗമായ ജോമിനി ജോയിയുടെ മാതാവ് ചിന്നമ്മ ജോയി(69) ആണ് മരിച്ചത്. കോട്ടയം കോതനല്ലൂര്‍ സ്വദേശിനിയായ ചിന്നമ്മ ഒരു മാസം മുമ്പ് ലിവര്‍പൂള്‍ പ്രസ്‌കോട്ടില്‍ താമസമാക്കിയ മകളുടെ അടുത്ത് എത്തിയതായിരുന്നു. കൊച്ചുമകളുടെ ആദ്യകുര്‍ബാന സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനും കൂടി എത്തിയ ചിന്നമ്മ ചടങ്ങില്‍ പങ്കെടുത്ത് രണ്ടാഴ്ച്ച തികയും മുമ്പാണ് മരണം വിളിച്ചത്.

കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരുന്ന ചിന്നമ്മക്ക് വീട്ടില്‍ വച്ച്അസ്വസ്ഥ അനുഭവപ്പെടുകയും തുടര്‍ന്ന് പാരമെഡിക്കല്‍ സംഘമെത്തി ശ്രുശ്രൂഷകള്‍ നല്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് തവണ
Full Story
  23-06-2026
കിങ് ഓഫ് ദ നോര്‍ത്ത്' ഡൗണിങ് സ്ട്രീറ്റിലേക്കോ? ആരാണ് ആന്‍ഡി ബേണ്‍ഹാം?
ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ രാജി പ്രഖ്യാപിച്ചതോടെ ലേബര്‍ പാര്‍ട്ടിയുടെ അടുത്ത നേതാവും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയും ആരാകുമെന്ന ചര്‍ച്ച സജീവമായി. മുന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറും മുന്‍ കാബിനറ്റ് മന്ത്രിയുമായ ആന്‍ഡി ബേണ്‍ഹാമാണ് നിലവില്‍ നേതൃമത്സരത്തിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയായി ഉയര്‍ന്നുവരുന്നത്. പാര്‍ട്ടിക്കുള്ളില്‍ സ്റ്റാമറുടെ നേതൃത്വത്തിനെതിരെ ശക്തമായ അസംതൃപ്തി രൂപപ്പെട്ടതോടെയാണ് നേതൃത്വമാറ്റത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലേക്ക് തിരിച്ചെത്തിയ ബേണ്‍ഹാം ലേബര്‍ എംപിമാരുടെ പിന്തുണ വേഗത്തില്‍ സമാഹരിക്കുന്നതായാണ് വെസ്റ്റ്മിന്‍സ്റ്റര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍.
1970 ജനുവരി
Full Story
[76][77][78][79][80]
 
-->




 
Close Window