Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=109.9868 INR
ukmalayalampathram.com
Sat 08th Aug 2026
 
 
UK Special
  Add your Comment comment
ഒന്‍പതാം നിലയില്‍ നിന്നു വീണ ഗര്‍ഭിണിയുടെ കുഞ്ഞ് രക്ഷപെട്ടു: അമ്മ മരിച്ചു; പെണ്‍കുഞ്ഞ് സുഖമായിരിക്കുന്നു
Text By: UK Malayalam Pathram
ഇംഗ്ലണ്ടിലെ ലീഡ്സില്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്ന 38-കാരി എമ്മ അറ്റ്കിന്‍സണ്‍ മരിച്ച സംഭവത്തില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ ഹൃദയഭേദകമായ വിവരങ്ങള്‍ പുറത്തുവന്നു. 2024 ഒക്ടോബര്‍ 22-ന് ഒമ്പതാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എമ്മ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.

തുടര്‍ന്ന് മൃതദേഹം ലീഡ്സ് ജനറല്‍ ഇന്‍ഫര്‍മറിയിലേക്ക് മാറ്റി. അവിടെ എത്തിയതിന് പിന്നാലെ ഏകദേശം 30 മിനിറ്റിനകം അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു.

പെണ്‍കുഞ്ഞിന് സംഭവത്തെ തുടര്‍ന്ന് ശ്വാസകോശത്തിനും കാലിനും പരിക്കേറ്റതിനാല്‍ ആദ്യ ആഴ്ചകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. പിന്നീട് കുഞ്ഞ് സുഖം പ്രാപിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോറോണര്‍, എമ്മ ജനാലയുടെ സുരക്ഷാ സംവിധാനങ്ങള്‍ നീക്കിയ ശേഷമാണ് താഴേക്ക് വീണതെന്ന് കണ്ടെത്തി. എന്നാല്‍, ആത്മഹത്യയെന്ന് ഉറപ്പാക്കാനായിട്ടില്ല.
 
Other News in this category

 
 




 
Close Window