|
ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് നേത്ര പരിശോധന നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് സൂചന. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുമ്പോള്‍ കാഴ്ച്ചശക്തി പരിശോധിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമവുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷന്‍ നടത്തുമെന്ന് ഈ വര്‍ഷം ആദ്യം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി പ്രസിദ്ധീകരിച്ച നയങ്ങളിലും പറയുന്നുണ്ട്.
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നിയമം അനുസരിച്ച്, പ്രായമേറിയ ഡ്രൈവര്‍മാര്‍ക്ക് നിരത്തില്‍ വാഹനമോടിക്കണമെങ്കില്‍ നിര്‍ബന്ധമായും നേത്ര പരിശോധന നടത്തി മതിയായ കാഴ്ച്ചശക്തി ഉണ്ടെന്ന് ഉറപ്പുവരുത്തിയിരിക്കണം. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഇത് ചെയ്യേണ്ടതുണ്ട്. ചുരുങ്ങിയത് 20 മീറ്റര്‍ അകലെ വെച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ കഴിയുന്നത്ര കാഴ്ച്ചശക്തി വേണം എന്നുള്ളതാണ് മാനദണ്ഡം. ഇത് ലംഘിക്കപ്പെട്ടാല്‍ 1000 പൗണ്ട് വരെ പിഴ ഒടുക്കേണ്ടതായി വന്നേക്കാം. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ നിയമം ബാധകം. |