Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സെപ്റ്റംബര്‍ 6-ന് ഒറ്റകൊമ്പന്‍ ഷൂട്ടിങ്ങ് തുടങ്ങും; സിനിമയില്‍ അഭിനയിക്കാന്‍ അനുവാദം തേടിയിട്ടുണ്ട് - സുരേഷ് ഗോപി
Text By: Reporter, ukmalayalampathram
കേന്ദ്ര കാബിനറ്റിനോട് സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചെങ്കിലും പക്ഷേ കിട്ടിയില്ലെന്നും ഒരുപാട് സിനിമകളുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റി വച്ചുവെന്നും സുരേഷ് ഗോപി. സിനിമ ഇല്ലാതെ പറ്റില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സെപ്റ്റംബര്‍ 6 ന് ഒറ്റകൊമ്പന്‍ തുടങ്ങുമെന്നും അഭിനയിക്കാന്‍ അനുവാദം തേടിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഫിലിം ചേംബര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുവാദം കിട്ടിയില്ലെങ്കിലും സിനിമ ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹമെന്നും സിനിമ തന്റെ പാഷനാണെന്നും അദ്ദേഹം പറഞ്ഞു. അതില്ലെങ്കില്‍ താന്‍ ചത്തു പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനി അതിന്റെ പേരില്‍ തന്നെ മന്ത്രി സ്ഥാനത് നിന്നു മാറ്റുന്നുവെങ്കില്‍ താന്‍ രക്ഷപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window