|
ലെബനനില്‍ സന്ദേശങ്ങള്‍ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ട്. ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും ഏതാണ്ട് ഒരേസമയം നൂറുകണക്കിന് ഹാന്‍ഡ്ഹെല്‍ഡ് പേജറുകളാണ് പൊട്ടിത്തെറിച്ചത്.
പേജര്‍ സ്ഫോടനത്തില്‍ ഏകദേശം 2,800 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ 200-ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. പേജര്‍ സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഹിസ്ബുല്ല സമീപകാലത്തു നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ് ഈ ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. |