സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബിജെപിയില്‍ ചേര്‍ന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാറാണ് സം?ഗീത സംവിധായകനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.തൃശൂര്‍ ബിജെപി ജില്ലാ നേതൃത്വമാണ് മെമ്പര്‍ഷിപ്പ് കാമ്പെയിന് തുടക്കമിട്ട് മോഹന്‍ സിതാരയ്ക്ക് അം?ഗത്വം നല്‍കിയത്.
മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലയില്‍ 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 15 വരെയാണ് അംഗത്വ പ്രചാരണം. |