|
ഫുക്കെട്ട്-ഡല്‍ഹി വിമാനത്തിന്റെ ക്യാപ്റ്റന്‍ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, എയര്‍ ഇന്ത്യ തങ്ങളുടെ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാര്‍ക്കും നിലവിലെ ചട്ടപ്രകാരം നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കള്‍ക്കോ മരുന്നുകള്‍ക്കോ എതിരെയുള്ള നിര്‍ബന്ധിത പരിശോധന പ്രഖ്യാപിച്ചു. 2026 ആഗസ്റ്റ് 13 മുതല്‍ ഈ പരിശോധനാ നടപടികള്‍ ആരംഭിക്കും.
ഗുരുഗ്രാം അക്കാദമിയിലെ പരിശീലന സെഷനുകള്‍ക്കൊപ്പവും, ഫ്‌ലൈറ്റ് ബ്രീഫിംഗ് സെന്ററുകളിലും എയര്‍ ഇന്ത്യ ഓഫീസുകളിലും, അതത് പൈലറ്റ് ബേസുകളിലെ നിശ്ചിത കേന്ദ്രങ്ങളിലും ഈ പരിശോധനകള്‍ നടത്തുന്നതാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
യാത്രക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷയും പ്രൊഫഷണല്‍ നിലവാരവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ റെഗുലേറ്ററി ആവശ്യങ്ങള്‍ക്കപ്പുറമുള്ള ഈ പുതിയ നീക്കം. |