Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 28th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
വാട്‌സ് ആപ്പിലൂടെ ഇനി വൈദ്യുതി ബില്ല് അടയ്ക്കാം; ഗ്യാസ് കണക്ഷന്റെ ബില്ലും അടയ്ക്കാം
Text By: UK Malayalam Pathram
ഇപ്പോഴിതാ ഒരു പടികൂടി കടന്ന് ബില്ല് പേയ്മെന്റുകള്‍ക്കുള്ള അവസരം കൂടി ഒരുക്കുകയാണ് വാട്ട്സ്ആപ്പ്. ഇതോടെ വാട്ട്സ്ആപ്പ് നമ്മുടെ ജീവിതങ്ങളെയൊക്കെ കുറച്ചുകൂടി ആഴത്തില്‍ തൊടുകയാണ്.
വൈദ്യുതി ബില്‍, ഗ്യാസ് ബില്‍, ഫാസ്റ്റാഗ്, ക്രെഡിറ്റ് കാര്‍ഡ്, ലോണടവുകള്‍, ചില നഗരങ്ങളിലേക്കുള്ള മെട്രോ കാര്‍ഡ് പേയ്മെന്റുകള്‍, മൊബൈല്‍ റീച്ചാര്‍ജ്, തുടങ്ങിയ 30ഓളം പേയ്മെന്റുകളാണ് വാട്ട്സ്ആപ്പിലൂടെ സാധ്യമാകുക.


ഭാരത് കണക്ട് ബിബിപിഎസ് നെറ്റ്വര്‍ക്കിന്റെ സഹായത്തോടെയാണ് ബില്‍ പേയ്മെന്റിനുള്ള പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 30 വിഭാഗങ്ങളിലുള്ള ബില്ലുകളാണ് ഇതുവഴി അടയ്ക്കാനാകുക. 22722 ബില്ലറേഴ്സിലേക്ക് ഉപയോക്താക്കള്‍ക്ക് നേരിട്ട് ആക്സസ് ലഭിക്കും. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഫീച്ചര്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്.

യുപിഐയുടെ വ്യാപകമായ സ്വീകാര്യതയും സ്മാര്‍ട്ട് ഫോണുകളുടെ സര്‍വ വ്യാപനവും കണക്കിലെടുത്താണ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window