Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 02nd Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഓണം മേളയിലൂടെ കുടുംബശ്രീ സംരംഭകര്‍ നേടിയത് 44.89 കോടി: വിറ്റത് ഓണസദ്യ, ഓണക്കിറ്റ്
Text By: UK Malayalam Pathram
ഓഗസ്റ്റ് 20 മുതല്‍ 25 വരെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണം വിപണന മേളയിലൂടെ കുടുംബശ്രീ സംരംഭകര്‍ നേടിയത് 44.89 കോടിയുടെ വിറ്റുവരവ്. ഇതില്‍ ഓണസദ്യ, ഓണക്കിറ്റ്, സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ എന്നിവ വിറ്റഴിച്ചതു വഴി ലഭിച്ച 34.82 കോടിയും, പൂക്കളും പച്ചക്കറികളും വിറ്റഴിച്ചതിലൂടെ ലഭിച്ച 10.07 കോടിയും ഉള്‍പ്പെടെയാണിത്.
കഴിഞ്ഞ വര്‍ഷം ഓണം വിപണന മേളകള്‍ വഴി ആകെ 40.44 കോടിയായിരുന്നു വിറ്റുവരവ്. ഇത്തവണ വിറ്റുവരവില്‍ 4.45 കോടിയുടെ വര്‍ധനവാണുണ്ടായത്. കുടുംബശ്രീ സംരംഭകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കുമാണ് ഇതിന്റെ നേട്ടം.
ഇക്കുറി ആലപ്പുഴ ജില്ലയില്‍ സംസ്ഥാനതല ഓണം വിപണന മേളയും കൂടാതെ 12 ജില്ലാതല ഓണം വിപണന മേളകളും, 1952 സി.ഡി.എസ്തല വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആകെ 43613 സൂക്ഷ്മസംരംഭ യൂണിറ്റുകളും 27509 കര്‍ഷക സംഘങ്ങളും മേളയില്‍ പങ്കെടുത്തു. 27.01 കോടിയാണ് ഇതു വഴിയുള്ള വിറ്റുവരവ്. സംസ്ഥാനതലത്തില്‍ നടത്തിയ ഓണസദ്യ വിതരണം വഴി 2.64 കോടിയുടെ വിറ്റുവരവും നേടി. 415 യൂണിറ്റുകള്‍ക്കാണ് ഈ വരുമാനം ലഭിക്കുക.
 
Other News in this category

 
 




 
Close Window