Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
യുപിഐ മുഖേനയുള്ള വ്യാപാര ഇടപാടുകള്‍ക്ക് 0.4 ശതമാനം നിരക്കില്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് കൊടുക്കേണ്ടി വരും
Text By: UK Malayalam Pathram
വ്യക്തിഗത യുപിഐ ഇടപാടുകള്‍ക്ക് തുക എത്രയായാലും യാതൊരു ചാര്‍ജും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, 2026 ഒക്ടോബര്‍ 15ന് ശേഷം നടക്കുന്ന 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് 0.4 ശതമാനം നിരക്കില്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഈടാക്കുമെന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്ര ധകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, 75,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഉയര്‍ന്ന മൂല്യമുള്ള വ്യാപാര ഇടപാടുകള്‍ക്ക് എംഡിആര്‍ പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. യുപിഐ വഴിയുള്ള പണമടയ്ക്കലുകളില്‍ വ്യാപാരികള്‍ എംഡിആര്‍ ചാര്‍ജ് ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍ക്കുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window