Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിന്റെ അഭിമാനമായി വിഴിഞ്ഞം തുറമുഖത്തു നിന്ന് ആഭ്യന്തര കയറ്റിറക്കുമതി ഫ്‌ളാഗ് ഓഫ് ചെയ്തു
Text By: UK Malayalam Pathram
വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റിറക്കുമതി (എക്‌സിം കാര്‍ഗോ) ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതിയായ 'മിഷന്‍ സമുദ്ര' പ്രഖ്യാപിച്ചു.
ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നിരിക്കുകയാണ്,മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ ഏത് തുറമുഖത്തേക്കും ഇനി വിഴിഞ്ഞത്ത് നിന്ന് എന്ത് സാധനങ്ങളും കയറ്റി അയക്കാം. രാജ്യത്തെ ഒരു തുറമുഖത്തും ഇല്ലാത്ത ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തിരുവനന്തപുരത്തിനും കേരളത്തിനും അഭിമാനമെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ പോര്‍ട്ട് നഗരമാക്കുന്നതിനാണ് മിഷന്‍ സമുദ്രയെന്നും നമ്മള്‍ ഉപയോഗപ്പെടുത്താത്ത ഒരു സാധ്യതയാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു
 
Other News in this category

 
 




 
Close Window