Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കുന്നു: കാനഡ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനത്തിന് വില്‍പ്പന
Text By: UK Malayalam Pathram
ഐഡിബിഐ ബാങ്കിന്റെ ഓഹരി വില്‍പനയ്ക്ക് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അംഗീകാരം. കാനഡ ആസ്ഥാനമായുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്റെ ഉപസ്ഥാപനത്തിന് ബാങ്കിന്റെ നിയന്ത്രണമുള്ള 60.72 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനം. 52,878 കോടി രൂപയ്ക്കാണ് ഈ ഇടപാട്.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ എക്കാലത്തെയും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ ഒന്നാണിത്. കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും സംയുക്തമായാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. ഓഹരി വില്‍പനയ്ക്ക് ശേഷവും സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് ബാങ്കില്‍ 34 ശതമാനം മൈനോറിറ്റി ഓഹരികള്‍ നിലനിര്‍ത്തും. നിലവില്‍ എല്‍ഐസിക്ക് 49.24 ശതമാനവും കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനവുമാണ് ഓഹരി പങ്കാളിത്തമുള്ളത്.
ഒരു ഓഹരിക്ക് 81 രൂപ നിരക്കിലാണ് ഇടപാട് ഉറപ്പിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ സുരക്ഷാ അനുമതികളും വിശദമായ സാമ്പത്തിക പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ഈ നിര്‍ണായക തീരുമാനം. ഫെയര്‍ഫാക്‌സിന്റെ കടന്നുവരവോടെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതികവിദ്യയും ആഗോള മാനേജ്മെന്റ് രീതികളും നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പൊതുമേഖലാ ബാങ്ക് സ്വകാര്യവല്‍ക്കരണ പാതയിലെ ഒരു വലിയ നാഴികക്കല്ലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
 
Other News in this category

 
 




 
Close Window