|
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പൂര്‍ണ ഉടമസ്ഥാവകാശം ഇനി യുഎഇ ആസ്ഥാനമായ ഗ്രൂപ്പിന്. നിലവിലെ ഉടമസ്ഥരായ മാഗ്‌നം സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നതിനായി അന്തിമ കരാറില്‍ ഒപ്പുവെച്ചു. യുഎഇയിലെ അല്‍ ഫുര്‍സാന്‍ ഗ്രൂപ്പാണ് ക്ലബ്ബിന്റെ പുതിയ ഉടമകള്‍.
2026-27 സീസണിലുടനീളം ഘട്ടങ്ങളായിട്ടായിരിക്കും ഉടമസ്ഥാവകാശത്തിന്റെ പൂര്‍ണമായ കൈമാറ്റം പൂര്‍ത്തിയാവുക. ഈ ഘട്ടത്തിലും ക്ലബ്ബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, പങ്കാളികളോടും ആരാധകരോടുമുള്ള പ്രതിബദ്ധത എന്നിവ തടസമില്ലാതെ തുടരുമെന്ന് ക്ലബിന്റെ പഴയ ഉടമസ്ഥസംഘം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ് കൈമാറുന്നതിനോടൊപ്പം നിലവിലെ ഷെയര്‍ഹോള്‍ഡര്‍മാര്‍ ആരാധകര്‍ക്കായി വികാരനിര്‍ഭരമായ ഒരു കത്തും പുറത്തുവിട്ടിട്ടുണ്ട്. |