Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
തിരുവനന്തപുരത്തു നിന്നു കണ്ണൂരിലെത്താന്‍ 3 മണിക്കൂര്‍ 30 മിനിറ്റ്: കേരളത്തില്‍ ഹൈ സ്പീഡ് റെയില്‍ പദ്ധതി
Text By: UK Malayalam Pathram
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ കേരള ഹൈസ്പീഡ് റെയില്‍വേ വരുന്നു. 473.20 കിലോമീറ്ററാണ് പാതയുടെ നീളം. തിരുവനന്തപുരം (പൂജപ്പുര) മുതല്‍ കണ്ണൂര്‍ (മുണ്ടയാട്) വരെയാണ് പാത. ഹൈസ്പീഡ് റെയിലിലൂടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്താന്‍ വെറും 3 മണിക്കൂറും 30 മിനിറ്റും മതിയാകും. ഇടക്കാല റിപ്പോര്‍ട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിച്ചു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 473.20 കിലോമീറ്റര്‍ നീളമുള്ള ഹൈസ്പീഡ് റെയില്‍വേ ഒരു ഇരട്ടപ്പാതയാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ആകെ 23 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റര്‍ ദൂരം തുരങ്കങ്ങളിലൂടെയായിരിക്കും (Tunnels) കടന്നുപോകുന്നത് എന്നതൊഴിച്ചാല്‍, ബാക്കി പാത പൂര്‍ണ്ണമായും ഉയര്‍ന്നുനില്‍ക്കുന്ന പില്ലറുകളിലൂടെയായിരിക്കും (Elevated) നിര്‍മ്മാണം. കണ്ണൂര്‍ ഒഴികെയുള്ള കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളെയും പാത നേരിട്ട് ബന്ധിപ്പിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മാത്രമായി 10 കിലോമീറ്റര്‍ നീളമുള്ള ഒരു പ്രത്യേക റോഡ് ഇതിനായി നിര്‍മ്മിക്കും. ഹൈസ്പീഡ് റെയിലിലൂടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്താന്‍ വെറും 3 മണിക്കൂറും 30 മിനിറ്റും മാത്രമായിരിക്കും എടുക്കുക.
 
Other News in this category

 
 




 
Close Window