Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0156 INR
ukmalayalampathram.com
Sun 19th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തേജസ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിങ് കമാന്‍ഡര്‍ നമാന്‍ഷ് സിയലിന് യാത്രാമൊഴി
Text By: UK Malayalam Pathram
നവംബര്‍ 21 ന് ദുബായ് എയര്‍ ഷോയിലെ വ്യോമാഭ്യാസത്തിനിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിങ് കമാന്‍ഡര്‍ നമാന്‍ഷ് സിയലിന് കണ്ണീരോടെ അവസാന സല്യൂട്ട് നല്‍കി വിങ് കമാന്‍ഡറായ ഭാര്യ അഫ്ഷാന്‍. നമാന്‍ഷിന്റെ മൃതദേഹം ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ പാട്യാല്‍കറില്‍ എത്തിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ആറുവയസ്സുകാരി ആര്യയാണ് നമാന്‍ഷിന്റെയും അഫ്സാന്റെയും മകള്‍.
വിങ് കമാന്‍ഡര്‍ അഫ്ഷാന്‍ തന്റെ ഭര്‍ത്താവിന് അവസാന സല്യൂട്ട് അര്‍പ്പിച്ചു. അദ്ദേഹത്തോട് വിടപറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.പട്യാല്‍ക്കറില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി പേര്‍ നമാന്‍ഷിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി.
 
Other News in this category

 
 




 
Close Window