Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ
Text By: UK Malayalam Pathram
തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ. ഒളിവില്‍ കഴിയാന്‍ സഹായിച്ചത് പിഎഫ്‌ഐ നേതാക്കളെന്നായിരുന്നു സവാദിന്റെ മൊഴി. ഇവര്‍ക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയില്‍ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്‍ഐഎ. ഡിണ്ടിഗല്‍, ചെന്നൈ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പതിനാല് വര്‍ഷമാണ് സവാദ് ഒളിവില്‍ കഴിഞ്ഞത്.

കേസില്‍ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ 18 പേര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ അഞ്ച് പേരെയും ശിക്ഷിച്ചിരുന്നു. ഇനി മുഖ്യപ്രതിയായ സവാദിന്റെ അടക്കം കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്.
 
Other News in this category

 
 




 
Close Window