Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെ പഠനത്തിന് വീസ വൈകിയതില്‍ വിഷമം; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
reporter

തിരുവനന്തപുരം: പൂവച്ചലില്‍ 25കാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളമൂട് ബി.എസ്. ഭവനില്‍ ബാബു-സിന്ധു ദമ്പതികളുടെ മകള്‍ അഞ്ജനയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. യുകെയില്‍ ഉപരിപഠനത്തിന് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ അഞ്ജന നടത്തിയിരുന്നെങ്കിലും വീസ ലഭിക്കുന്നത് വൈകിയതിനെ തുടര്‍ന്ന് വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ വിവരം.

യുകെയിലുള്ള സഹോദരനൊപ്പം പഠനം തുടരാനായിരുന്നു അഞ്ജനയുടെ തീരുമാനം. എന്നാല്‍ യാത്ര വൈകിയത് മാനസിക വിഷമത്തിന് കാരണമായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഏറെ നേരമായിട്ടും മുറിയില്‍നിന്ന് പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സഞ്ജുവാണ് അഞ്ജനയുടെ സഹോദരന്‍.

 
Other News in this category

 
 




 
Close Window