Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ശബരിമലയിലേക്ക് മില്‍മയുടെ നെയ്യ് വേണ്ട: ഭക്തന്മാര്‍ കൊണ്ടുവരുന്ന നെയ്യ് മതിയെന്നു ദേവസ്വം ബോര്‍ഡ്
Text By: UK Malayalam Pathram
ശബരിമലയിലേക്ക് മില്‍മ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമല ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മതിയെന്നും ദേവസ്വം ബോര്‍ഡ്. ഈ മണ്ഡലകാലം പുറത്തുനിന്ന് നെയ്യ് പുറത്തുനിന്ന് വാങ്ങില്ല. അരവണ നിര്‍മ്മാണത്തിന് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ച് അരവണയും അപ്പവും നിര്‍മ്മിക്കും. മില്‍മ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയില്‍ എത്തിച്ചതില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മില്‍മ നെയ്യ് വേണ്ടെന്ന ബോര്‍ഡ് തീരുമാനം വന്നിരിക്കുന്നത്.

ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് എത്തിക്കാന്‍ മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കും മില്‍മ ഭരണസമിതിക്കും വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ക്രമക്കേട് അക്കമിട്ട് നിരത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാട് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window