Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ഹോര്‍മുസ് തുറന്നു; എണ്ണക്കപ്പലുകള്‍ നീങ്ങിത്തുടങ്ങി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
Text By: UK Malayalam Pathram
ഹോര്‍മുസ് കടലിടുക്ക് തുറന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന്‍ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാനുമായുള്ള കരാര്‍ ഞായറാഴ്ച ഇലക്ട്രോണിക് മാര്‍ഗത്തില്‍ ഒപ്പുവച്ചതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അറിയിച്ചിട്ടുണ്ട്. എ ബി സി ചാനലിന്റെ ഗുഡ് മോണിങ് അമേരിക്കയിലാണ് വാന്‍സിന്റെ വെളിപ്പെടുത്തല്‍. കരാറിലെ ചട്ടങ്ങള്‍ ഇപ്പോള്‍ പ്രാബല്യത്തിലായെന്നും വാന്‍സ് പറഞ്ഞു.

എന്നാല്‍ ഹോര്‍മുസ് കടക്കുന്ന കപ്പലുകളില്‍ നിന്ന് മാരിടൈം സര്‍വീസ് ഫീ ഇറാന്‍ ചുമത്തുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഹോര്‍മുസ് തുറന്നതായും 'ടോള്‍ ഫ്രീ' ആയി സഞ്ചരിക്കാമെന്നുമാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് തുറന്നതില്‍ എല്ലാവരേയും അഭിനന്ദിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window