Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ന്യായമായ ശമ്പളം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ ലേബര്‍ കോഡുകള്‍ അവതരിപ്പിച്ചു: ജോലി ചെയ്യുന്ന 50 കോടി ആളുകള്‍ക്ക് പ്രതീക്ഷ
Text By: UK Malayalam Pathram
സമഗ്രമായ നാല് പുതിയ ലേബര്‍ കോഡുകള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. വേതന കോഡ് (2019), തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യ കോഡ്(2020), സാമൂഹിക സുരക്ഷാ കോഡ് (2020) വ്യവസായ ബന്ധ കോഡ് (2020) എന്നിവയാണ് പ്രാബല്യത്തില്‍ വന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണമാണിത്.
29 വിവിധ നിയമങ്ങള്‍ ഏകീകരിച്ചുകൊണ്ട്, മുമ്പ് ഒഴിവാക്കപ്പെട്ടിരുന്ന ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികളെയും കൂടെ ഉള്‍പ്പെടുത്തിയാണ് പുതിയ ലേബര്‍ കോഡുകള്‍ തയ്യറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 50 കോടിയോളം വരുന്ന ശക്തമായ തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷയും ന്യായമായ വേതനവും ഉറപ്പാക്കുക എന്നതിനൊപ്പം തൊഴില്‍സ്ഥാപനങ്ങളുടെ വിധേയത്വം ലളിതമാക്കുക എന്നതുകൂടി ഈ പരിഷ്‌കരണത്തിന്റെ ലക്ഷ്യമാണ്. അതേസമയം, എച്ച്ആര്‍, പേറോള്‍(കമ്പനിയിലെ ജീവനക്കാരുടെ എണ്ണവും അവര്‍ക്ക് നല്‍കുന്ന വേതനവും) നയങ്ങളില്‍ ഉണ്ടാകുന്ന ആഘാതം ഉടനടി സംഭവിക്കുകയും ആഴമേറിയതും ആയിരിക്കും.
 
Other News in this category

 
 




 
Close Window