Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യന്‍ നാവികരുടെ സുരക്ഷ ചൂണ്ടിക്കാട്ടി നരേന്ദ്രമോദി: വ്യാപാര കരാര്‍ അന്തിമമാകുമെന്ന് ട്രംപ്; കൂടിക്കാഴ്ച ഫ്രാന്‍സില്‍
Text By: UK Malayalam Pathram
ഹോര്‍മുസ് കടലിടുക്കിലെ ഇന്ത്യന്‍ നാവികരുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ അന്തിമമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ ഈവിയാനിലാണ് ചര്‍ച്ച നടന്നത്. പശ്ചിമേഷ്യയില്‍ സമാധാനത്തിനായി ട്രംപ് സ്വീകരിക്കുന്ന നടപടികളെ നരേന്ദ്ര മോദി അഭിനന്ദിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ തുടങ്ങിയവര്‍ പങ്കെടുത്തു. ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്ര സഞ്ചാരം ഉറപ്പിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ നാവികരുടെ മരണത്തെ ട്രംപ് ന്യായീകരിച്ചു. ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും എല്ലാവരോടും സ്‌നേഹം മാത്രമെന്നും ട്രംപ് പറഞ്ഞു.
 
Other News in this category

 
 




 
Close Window