|
പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനാണെന്നും മരിക്കും വരെ കോണ്‍ഗ്രസായിരിക്കുമെന്നും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ലൈംഗികാരോപണ വിവാദങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
ഒരു നേതാവിനെയും കാണാന്‍ ശ്രമിച്ചിട്ടല്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നു രാഹുല്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്. ആരോപണങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും മാത്രമാണ് രാഹുല്‍ പ്രതികരിച്ചത്.
നിയമസഭയിലെത്തരുതെന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുല്‍ ഇന്ന് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു. |