Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമലയിലെ സ്വര്‍ണപ്പാളികളുടെ ഭാരം കുറഞ്ഞതില്‍ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Text By: UK Malayalam Pathram
മൂന്നാഴ്ചയ്ക്കുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങ് പീഠങ്ങള്‍ സ്ട്രോംഗ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
2019ല്‍ സ്വര്‍ണം പൂശാനായി സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് എടുത്തുകൊണ്ടുപോയപ്പോള്‍ 42 കിലോഗ്രാമായിരുന്നു. തിരികെ കൊണ്ടുവന്നപ്പോള്‍ സ്വര്‍ണപ്പാളികളുടെ ഭാരത്തില്‍ നാല് കിലോഗ്രാം കുറവുള്ളതായി കാണുന്നുവെന്നും കോടതി നിരീക്ഷിച്ചു. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരി?റ്റി ഓഫീസറാണ് വിവരങ്ങള്‍ നേരിട്ട് ഹാജരാക്കിയത്.
ശബരിമലയിലെ വസ്തുവകകളെക്കുറിച്ചുളള വിവരങ്ങളാണ് ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസര്‍ കോടതിയെ ധരിപ്പിച്ചത്. ഈ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കോടതി സംശയങ്ങള്‍ ആരാഞ്ഞത്. സ്വര്‍ണപ്പാളി ശബരിമലയില്‍ എത്തിച്ചപ്പോള്‍ എന്തുകൊണ്ട് ഭാരം പരിശോധിച്ചില്ലെന്നും ഹൈക്കോടതി ചോദിച്ചു.
 
Other News in this category

 
 




 
Close Window