|
ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് നേരെ അതിക്രൂര പീഡനം. യുവാക്കളെ കെട്ടിതൂക്കി മര്‍ദിച്ചതിന് പിന്നാലെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചു. സംഭവത്തില്‍ യുവ ദമ്പതികളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ചരല്‍കുന്നിലാണ് സംഭവം നടന്നത്. യുവാക്കളോട് ക്രൂരത നടത്തിയത് യു ദമ്പതികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ്. പ്രതികള്‍ സൈക്കോ മനോനിലയുള്ളവരെന്ന് പൊലീസ് പറഞ്ഞു.
ക്രൂരമായ പീഡനമുറകളാണ് പ്രതികള്‍ യുവാക്കള്‍ക്ക് നേരെ നടത്തിയത്. കട്ടിലില്‍ കൈകള്‍ കെട്ടിയിട്ട ശേഷം കഴുത്തില്‍ വാക്കത്തി വെച്ച് ഭീഷണിപ്പെടുത്തി. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്‍ അടിച്ചു. കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയുള്ള മര്‍ദ്ദനവും തുടര്‍ന്നു. പുറത്തും കൈമുട്ടിലും കാലിലും ഇരുമ്പ് വടി കൊണ്ട് ശക്തിയായി അടിച്ചു. കരഞ്ഞാല്‍ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി.
ഇതിനുപുറമെ, കൈകളില്‍ കയറുകൊണ്ട് കെട്ടിയ ശേഷം വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കുകയും, മോതിരവിരലില്‍ കട്ടിങ് പ്ലയര്‍ വെച്ച് ഞെരിച്ച് പീഡിപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു.
പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുരുക്കി ക്രൂരമായി മര്‍ദിച്ച യുവാക്കളില്‍ ഒരാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. മര്‍ദനത്തിന് മുമ്പ് പ്രതികളായ യുവദമ്പതിമാര്‍ ആഭിചാര ക്രിയകള്‍ നടത്തിയെന്നാണ് യുവാവ് ആരോപിക്കുന്നത്. സംഭവത്തില്‍ കോയിപ്രം സ്വദേശികളായ ജയേഷും രശ്മിയും അറസ്റ്റിലായിരുന്നു.
ആക്രമണത്തില്‍ തന്റെ നട്ടെല്ലിനും വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടായെന്നും കെട്ടിത്തൂക്കി മര്‍ദിച്ചതിനാല്‍ കൈകള്‍ക്ക് കടുത്ത വേദനയുണ്ടെന്നും റാന്നി സ്വദേശിയായ യുവാവ് പറഞ്ഞു. ജയേഷ് നേരത്തേ ഒപ്പം ജോലി ചെയ്തിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു. മുന്‍വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, ഓണാഘോഷത്തിനെന്ന് പറഞ്ഞാണ് ജയേഷ് വീട്ടിലേക്ക് ക്ഷണിച്ചതെന്നുമാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. പൊലീസില്‍ പരാതി നല്‍കിയാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ആദ്യം മൊഴി മാറ്റിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. |