Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നരേന്ദ്രമോദിക്ക് എഴുപത്തഞ്ചാം പിറന്നാള്‍: ജന്മദിനത്തില്‍ 23,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
Text By: UK Malayalam Pathram
ജന്മദിനത്തില്‍ 23,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാള്‍ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍.

പിറന്നാള്‍ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത മോദി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസം?ഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി.

ഇന്ത്യയുടെ ആക്രമണം ജെയ്ഷെ സ്ഥിരീകരിച്ചു. ജയ്ഷെ ഭീകരന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തെയടക്കം ഇന്ത്യ നശിപ്പിച്ചു. പുതിയ ഇന്ത്യ ആണവ ഭീഷണിയില്‍ ഭയക്കില്ല. എന്നും മോദി പറഞ്ഞു.
 
Other News in this category

 
 




 
Close Window