|
യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2016 ല്‍ പതിനാറുകാരിയെ പീഡിപ്പിച്ച പോക്സോ കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് ജയേഷ്. ഇയാള്‍ക്കെതിരെ കോയിപ്രം സ്റ്റേഷനില്‍ തന്നെ പോക്‌സോ കേസ് ഉള്ളതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ പിന്‍കാല ചരിത്രം പരിശോധിച്ച് വരികയാണ് പൊലീസ്. അന്വേഷണത്തോട് സഹകരിക്കാത്ത ജയേഷ് ഇതുവരെ ഫോണിന്റെ പാസ്സ്വേര്‍ഡ് പൊലീസിന് നല്‍കിയിട്ടില്ല. കസ്റ്റഡിയിലുള്ള മൊബൈല്‍ ഫോണ്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
ഹണിട്രാപ് കേസില്‍ രശ്മിയുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. റാന്നി സ്വദേശിയെ ഡംബല്‍ ഉപയോഗിച്ച് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ആലപ്പുഴ സ്വദേശിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിപ്പിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. |