|
കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍പൊട്ടി. കിണറ്റില്‍ വീണയാളും രക്ഷിക്കാന്‍ ഇറങ്ങിയ ചെറുപ്പക്കാരനും മരിച്ചു. കൊല്ലം കല്ലുവാതുക്കലില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൊല്ലം കല്ലുവാതുക്കലില്‍ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കല്‍സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ് മരിച്ചത്. കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായാണ് ഹരിലാല്‍ കിണറ്റിലിറങ്ങിയത്. ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. |