Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചേര്‍ത്തലയിലെ സെബാസ്റ്റ്യന്റെ പുരയിടത്തില്‍ മനുഷ്യന്റെ അസ്ഥിക്കഷണങ്ങള്‍: കാണാതായ 4 സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം
Text By: UK Malayalam Pathram
നാല് സ്ത്രീകളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പ്രതിയെന്ന്? സംശയിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ (68) വീട്ടുവളപ്പില്‍നിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള 20ഓളം അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെടുത്തു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍, വാരനാട് വെളിയില്‍ ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ, ചേര്‍ത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിപ്പുറം ചെങ്ങുംതറ സി എം സെബാസ്റ്റ്യന്റെ വീട്ടില്‍ തിങ്കളാഴ്ച നടന്ന തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്.
വീട്ടിനുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കര്‍ പുരയിടത്തിലെ വീടിന്റെ പിന്നിലെ കാട് വെട്ടിത്തെളിച്ച് കുഴിയെടുത്തപ്പോഴാണ് കഴിഞ്ഞ ദിവസം ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥലത്തിന്റെ സമീപത്തുനിന്ന്? വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ കാണാതായ ജെയ്‌നമ്മയെക്കുറിച്ച അന്വേഷണമാണ്? സെബാസ്റ്റ്യനിലെത്തിച്ചത്?. ഇവരുമായി ബന്ധമുണ്ടായിരുന്നതായി സമ്മതിച്ചതിനെ തുടര്‍ന്നാണ്? കോട്ടയം ക്രൈംബ്രാഞ്ച്? യൂണിറ്റ്? ഇയാ?ളെ കസ്റ്റഡിയിലെടുത്തത്?. ജെയ്‌നമ്മ കൊല്ലപ്പെട്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ്? അന്വേഷണം പള്ളിപ്പുറത്തേക്ക്? എത്തിയത്?. ജെയ്‌നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്? ഇയാള്‍ സമ്മതിച്ചിട്ടുള്ളത്?. ഇതിനിടെ, ചേര്‍ത്തല ഭാഗത്തുനിന്ന്? 2006നുശേഷം കാണാതായ മറ്റ്? ചില സ്ത്രീകളുടെ തിരോധാനത്തിലും ഇയാള്‍ക്ക്? പങ്കുണ്ടോയെന്ന സംശയത്തിലാണ്? അ?ന്വേഷണം മുന്നോട്ടുപോകുന്നത്?. ഭാര്യയുമായി ഏറ്റുമാനൂരില്‍ താമസിക്കുന്നതിനിടെയാണ്? ജെയ്‌നമ്മയുമായി സെബാസ്റ്റ്യന്‍ അടുപ്പത്തിലായത്?.
 
Other News in this category

 
 




 
Close Window