Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു
Text By: UK Malayalam Pathram
കോതമംഗലത്ത് 23-കാരി ജീവനൊടുക്കിയ സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചു. മകള്‍ ജീവനൊടുക്കിയത് മതപരിവര്‍ത്തന ശ്രമം മൂലമാണെന്നും പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം കത്തില്‍ പരാമര്‍ശിച്ചു.
എന്നാല്‍, അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. മകളുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെടുന്നത്. മതപരിവര്‍ത്തനമാണ് പ്രതിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ വിദേശത്തുനിന്ന് അടക്കമുള്ളവര്‍ ഇടപെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഈ വിഷയത്തില്‍ പോലീസ് അന്വേഷണം പര്യാപ്തമല്ല. അതുകൊണ്ടാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു.
അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് ആണ്‍ സുഹൃത്ത് റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെ തുടര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തന്നെയായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കങ്ങളും സംശയങ്ങളും റമീസില്‍ നിന്ന് നേരിട്ട കടുത്ത അവഗണനയും പെണ്‍കുട്ടിയെ മരണത്തിന്റെ വക്കിലെത്തിച്ചു.
 
Other News in this category

 
 




 
Close Window