Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് ഫൈന്‍ ചുമത്തി അമേരിക്ക: ചുമത്തിയത് 25% അധിക തീരുവ
Text By: UK Malayalam Pathram
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25% അധിക തീരുവ കൂടി ചുമത്തി. ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ''ഇന്ത്യന്‍ ഭരണകൂടം നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യന്‍ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി,'' ട്രംപ് ഉത്തരവില്‍ പറഞ്ഞു. ഇതോടെ ഇന്ത്യക്കെതിരെ യുഎസ് ചുമത്തിയ അധിക തീരുവ 50 ശതമാനമായെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ 30 ന് , ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 25% തീരുവയും അധിക പിഴയും ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2022 മുതല്‍ യുക്രെയ്നുമായി യുദ്ധം ചെയ്യുന്ന റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ട്രംപ് ഇന്ത്യയെ ആക്രമിച്ചുവരികയാണ്.
 
Other News in this category

 
 




 
Close Window