Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ഇന്ത്യ/ കേരളം
  13-09-2025
കൊല്ലത്ത് കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍പൊട്ടി: രണ്ടു ചെറുപ്പക്കാര്‍ക്ക് ദാരുണാന്ത്യം
കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍പൊട്ടി. കിണറ്റില്‍ വീണയാളും രക്ഷിക്കാന്‍ ഇറങ്ങിയ ചെറുപ്പക്കാരനും മരിച്ചു. കൊല്ലം കല്ലുവാതുക്കലില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൊല്ലം കല്ലുവാതുക്കലില്‍ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കല്‍സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ് മരിച്ചത്. കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായാണ് ഹരിലാല്‍ കിണറ്റിലിറങ്ങിയത്. ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക്
Full Story
  13-09-2025
ആലപ്പുഴ ചിത്തിര കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു; ബോട്ടില്‍ ഉള്ളത് കുമരകത്തെ റിസോര്‍ട്ടില്‍ നിന്നു കയറിയവര്‍
കുമരകത്തെ റിസോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാര്‍ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുന്നമടക്കായല്‍ ലക്ഷ്യം വെച്ച് സഞ്ചരിച്ച ബോട്ട് ചിത്തിര കായലില്‍ എത്തിയപ്പോഴാണ് തീപിടിച്ചത്.

ബോട്ടിന്റെ പിറകില്‍ ഇലക്ട്രിക് സാധനങ്ങള്‍ വെച്ചിരുന്ന സ്ഥലത്ത് നിന്നായിരുന്നു തീപടര്‍ന്നത്. പിന്നീട് ഹൗസ് ബോട്ടില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് കരയിലേക്ക് അടുപ്പിക്കുകയും അടുത്തുള്ള ഒരു തുരുത്തില്‍ സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.ബോട്ടിന്റെ ഓല മേഞ്ഞ ഭാഗത്ത് തീ പടരുകയും പൂര്‍ണമായും ബോട്ട് കത്തുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനം.
Full Story
  11-09-2025
വൈദികന്റെ മകനായി ജനിച്ച് അഭിഭാഷക ജോലിക്കിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവ്: കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കര്‍, മന്ത്രി - പി.പി തങ്കച്ചന്‍ രാഷ്ട്രീയത്തില്‍ എണ്ണപ്പെട്ട വ്യക്തി.
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 83 വയസായിരുന്നു.വൈകുന്നേരം 4.30ഓടെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.യു.ഡി.എഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.2004 മുതല്‍ 2018 വരെ യുഡിഎഫ് കണ്‍വീനറായിരുന്നു.5ല്‍ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു.

വൈദികന്റെ മകനായി ജനിച്ച് അഭിഭാഷക ജോലിക്കിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവായിരുന്നു പിപി തങ്കച്ചന്‍. അച്ഛന്‍ വൈദികന്‍, അച്ഛന്റെ അനിയന്‍ അഭിഭാഷകന്‍. ചെറുപ്പത്തില്‍ ഏത് വഴി തെരഞ്ഞെടുക്കണമെന്ന് താന്‍ ആദ്യം ശങ്കിച്ചിരുന്നുവെന്ന് തങ്കച്ചന്‍ മുന്‍പ്
Full Story
  10-09-2025
ബലാത്സംഗ കേസ്: റാപ്പര്‍ വേടന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; ഇപ്പോള്‍ ഒന്നും പറയുന്നില്ല, എല്ലാം പറയാം- വേടന്റെ മറുപടി
ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരി?ഗണനയിലുള്ള കേസായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടന്‍ പറഞ്ഞു. രാവിലെ പത്ത് മണിമുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

അതേസമയം, റാപ്പര്‍ വേടനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ബഹളവുമായി യുവാക്കള്‍ രംഗത്തെത്തി. മദ്യപിച്ച് ബഹളം വെച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ മുതല്‍ ഇവര്‍ തൃക്കാക്കര പൊലിസ് സ്റ്റേഷന് മുന്നിലുണ്ട്. ഇവര്‍
Full Story
  10-09-2025
വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ മൊഴി
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് മൊഴി നല്‍കിയത്. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്..രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗുഢാലോചനയുടെ ഭാഗംമാണ്.

ഗുഢാലോചനയില്‍ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ആദ്യം യുവതി മൊഴി നല്‍കിയത്.

തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. അതേസമയം രാഹുല്‍
Full Story
  08-09-2025
ഓണം 10 ദിവസം കേരളത്തിലുള്ളവര്‍ കുടിച്ചത് 826 കോടി രൂപയുടെ മദ്യം
ഓണം സീസണില്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ റെക്കോര്‍ഡ് മദ്യവില്‍പന. ഓണക്കാലത്തെ 10 ദിവസങ്ങളില്‍ ഷോപ്പുകളിലൂടെയും വെയര്‍ഹൗസുകളിലൂടെയുമായി 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 776 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ ഉത്രാടദിനത്തില്‍ മാത്രം 137 കോടി രൂപയുടെ വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷം ഇത് 126 കോടി രൂപയായിരുന്നു.
Full Story
  08-09-2025
കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു
വേളാങ്കണ്ണിയില്‍ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പുലര്‍ച്ചെ 3.30-ഓടെ തെങ്കാശിക്കടുത്ത് എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിന്‍സ് ലൂക്കോസ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഒ.വി. ലൂക്കോസിന്റെ മകനാണ്.
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്?സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു.
Full Story
  08-09-2025
മില്ലേനിയല്‍ വിശുദ്ധന്‍ കാര്‍ലോ അക്കുത്തിസ്; 'ഗോഡ്സ് ഇന്‍ഫ്ളൂവന്‍സര്‍' എന്നും അറിയപ്പെടുന്ന കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിച്ചത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ.
കത്തോലിക്കാ സഭയുടെ ആദ്യത്തെ മില്ലേനിയല്‍ വിശുദ്ധനായി കാര്‍ലോ അക്കുത്തിസിനെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഞായറാഴ്ച പ്രഖ്യാപിച്ചു. 'ഗോഡ്സ് ഇന്‍ഫ്ളൂവന്‍സര്‍' എന്നും അറിയപ്പെടുന്ന കാര്‍ലോ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ 80,000 വിശ്വാസികളെ സാക്ഷികളാക്കിയാണ് 2006ല്‍ മരണമടഞ്ഞ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ചെറുപ്രായത്തില്‍ തന്നെ മരിച്ച മറ്റൊരു ഇറ്റാലിയന്‍ സ്വദേശിയായ പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും കാര്‍ലോയ്ക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. ദൈവത്തോടുള്ള ഭക്തിയിലൂടെ തങ്ങളുടെ ജീവിതത്തെ ഏറ്റവും
Full Story
[51][52][53][54][55]
 
-->




 
Close Window