|
തമിഴ്‌നാട് വാല്‍പ്പാറയില്‍ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്ലാമാണ് മരിച്ചത്. വേവര്‍ലി എസ്റ്റേറ്റിലാണ് സംഭവം.
വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുമ്പാണ് വാല്‍പ്പാറയില്‍ വെച്ച് ജാര്‍ഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്. |