Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വെള്ളം നല്‍കാതിരുന്നാല്‍ ഇന്ത്യക്കെതിരേ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി
Text By: UK Malayalam Pathram
ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെയാണ് ഭൂട്ടോ വിമര്‍ശിച്ചത്. ഇന്ത്യ വെള്ളം നല്‍കാതിരുന്നാല്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്നും നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യാ സര്‍ക്കാരിന്റെ പ്രവൃത്തികള്‍ പാകിസ്ഥാന് വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിന്ധ് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഭൂട്ടോ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്.
ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പാകിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്ക്കെതിരെ പോരാടാന്‍ തയാറാണ്. ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും. പാക്കിസ്ഥാന്‍ പരാജയപ്പെടില്ലെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. 'ആറ് നദികളെയും തിരിച്ചുപിടിക്കാന്‍ യുദ്ധത്തിന് നിങ്ങള്‍ (പാക് ജനത) ശക്തരാണ്, പാകിസ്ഥാന്‍ ഒരിക്കലും കീഴടങ്ങില്ല' ബിലാവല്‍ ഭൂട്ടോ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ സൈനിക മേധാവി ഇന്ത്യയ്ക്കെതിരെ ഭീഷണി ഉയര്‍ത്തിയതിനു പിറ്റേന്നാണ് ഭൂട്ടോ ഭീഷണിയുമായി എത്തിയത്. പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെയും പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെയും ഏകമകനാണ് ബിലാവല്‍ ഭൂട്ടോ. 1988 സെപ്റ്റംബര്‍ 21ന് ജനിച്ച അദ്ദേഹമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാന്‍.
 
Other News in this category

 
 




 
Close Window