Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന നടത്തിയ മന്ത്രി രാജിവച്ചു
Text By: UK Malayalam Pathram
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പരസ്യ പ്രസ്താവനയ്ക്കു പിന്നാലെ കര്‍ണാടക സഹകരണ മന്ത്രി കെ എന്‍ രാജണ്ണ രാജിവെച്ചു.
അന്ന് വോട്ടര്‍ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോള്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും, ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രാജണ്ണ പറഞ്ഞു. ഇതോടെ കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായിയായ രാജണ്ണ, വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തില്‍ പാര്‍ട്ടിയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.
രാജണ്ണയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചു.
 
Other News in this category

 
 




 
Close Window