|
ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഷെറിന് ശിക്ഷാ ഇളവ് നല്‍കി ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. പരോളിലായിരുന്ന ഷെറിന്‍ ഇന്ന് നാലുമണിയോടെയാണ് കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.
ഷെറിന്‍ ഉള്‍പ്പെടെ 11പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. മൂന്ന് ദിവസം മുന്‍പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഈ ഉത്തരവ് എത്തിയത്.
2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്‌കര കാരണവര്‍ (66) വീട്ടില്‍വച്ചു കൊല്ലപ്പെട്ടത്. മകന്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാം പ്രതി. ഷെറിന്റെ സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ സംഘത്തിലെ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു മറ്റു പ്രതികള്‍.
കാരണവരുടെ കൊലപാതകത്തില്‍ അതിവേ?ഗം തന്നെ പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സ?ഹായമില്ലാതെ, നായ്ക്കളുള്ള വീട്ടിലെത്തി, ഭാസ്‌കര കാരണവരെ കൊല്ലാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അങ്ങനെയാണ് മരുമകള്‍ ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ഷെറിന്റെ ബന്ധങ്ങള്‍ ഭാസ്‌കര കാരണവര്‍ എതിര്‍ത്തതായിരുന്നു പ്രകോപനം. കേസിലെ ഒന്നാം പ്രതിയായ ഷെറിന് തുടര്‍ച്ചയായി പരോളുകള്‍ നല്‍കിയത് വിവാദമായിരുന്നു. |