|
ഇന്ന് വൈകിട്ട് രാജ് ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ സര്‍വകലാശാല വിഷയവും ചര്‍ച്ചയായിട്ടുണ്ടെന്നാണ് സൂചന. മൂന്ന് മണിക്ക് ആരംഭിച്ച ചര്‍ച്ച ഏകദേശം ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ടു നിന്നിരുന്നു.
കൂടിക്കാഴ്ച നടന്ന വിവരം ?ഗവര്‍ണര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു. 'വിദേശ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജ്ഭവനില്‍ എത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി.'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ ഭിന്നത മൂര്‍ച്ഛിച്ച് ഭരണപക്ഷ സംഘടനകളുടെ പ്രതിഷേധം കനക്കുന്ന വേളയിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ എന്തെല്ലാം വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത് എന്നുള്ള കാര്യം ഇതുവരെയും പുറത്ത് വന്നിട്ടില്ല. |