|
വി.എസ് അച്യുതാനന്ദന്റെ മൃതദേഹ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു. തിങ്കള്‍ രാത്രി മുതല്‍ പൊതുദര്‍ശനം ആരംഭിക്കും. ചൊവ്വാഴ്ച രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച 3.20നായിരുന്നു വി .എസ് അച്യുതാനന്ദന്‍ അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മാസത്തോളമായി ആശുപത്രിയിലായിരുന്നു. |