|
|
|
|
|
| കേരളത്തില്‍ മുഹറം പൊതുഅവധി ജൂണ്‍ 26 വെള്ളിയാഴ്ച; സര്‍ക്കാര്‍ ഉത്തരവിറക്കി |
|
കേരളത്തില്‍ മുഹറം പ്രമാണിച്ചുള്ള പൊതുഅവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ജൂണ്‍ 25 വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. പുതുക്കിയ ഉത്തരവ് പ്രകാരം ജൂണ്‍ 26 വെള്ളിയാഴ്ചയായിരിക്കും സംസ്ഥാനത്തെ പൊതുഅവധി.
കലണ്ടര്‍ പ്രകാരം നേരത്തെ വ്യാഴാഴ്ചയായിരുന്നു മുഹറം അവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ മുഹറം വെള്ളിയാഴ്ചയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് സര്‍ക്കാര്‍ അവധി പുതുക്കി നിശ്ചയിച്ചത്. |
|
Full Story
|
|
|
|
|
|
|
| ആരോഗ്യവകുപ്പ് ഡയറക്ടര്‍കറുടെ സ്ഥലം മാറ്റത്തിന് സ്‌റ്റേ: ഡോ. റീനയുടെ ഹര്‍ജിയില്‍ ആരോഗ്യവകുപ്പിന് തിരിച്ചടി |
|
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. റീന നല്‍കിയ ഹര്‍ജിയിലാണ് നടപടി. ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സര്‍ക്കാരിനോട് ആലോചിക്കാതെ ഡയറക്ടര്‍ തീരുമാനങ്ങളെടുത്തെന്നും സിസ്റ്റത്തിനോട് സഹകരിക്കാത്തവരെയും തുരപ്പന്‍ പണിയെടുക്കുന്നവരെയും മാറ്റുമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്‍ നേരത്തെ പ്രതികരിച്ചത്.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടി സ്റ്റേ ചെയ്തത് ആരോ?ഗ്യവകുപ്പിനും വലിയ തിരിച്ചടിയാണ്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ സ്ഥലംമാറ്റത്തെ റീന എതിര്‍ത്തിരുന്നു. കാലാവധി അവസാനിച്ചെന്നും പകര്‍ച്ചവ്യാധി പടരുന്നതിനിടെ 15 ദിവസം അവധിയെടുത്തെന്നും ആരോപിച്ചാണ് |
|
Full Story
|
|
|
|
|
|
|
| ടെലിഗ്രാം മെസ്സേജിങ് പ്ലാറ്റ്ഫോമിന് ഇളവ് കിട്ടില്ല: നീറ്റ്-യുജി പരീക്ഷ കഴിയും വരെ നിയന്ത്രണം |
|
ടെലിഗ്രാം മെസ്സേജിങ് പ്ലാറ്റ്ഫോമിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണങ്ങളില്‍ ഉടനടി ഇളവ് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച വിസമ്മതിച്ചു. ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് നിയന്ത്രണം.
ജസ്റ്റിസ് തേജസ് കരിയയുടെ അവധിക്കാല ബെഞ്ചിന് മുന്നിലാണ് ഈ വിഷയം അടിയന്തരമായി വാദം കേള്‍ക്കുന്നതിനായി എത്തിയത്. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, കേസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാന്‍ കോടതി മാറ്റിവെച്ചു.
സര്‍ക്കാര്‍ നടപടിയിലൂടെ രാജ്യത്തെ 15 കോടിയിലധികം ഉപയോക്താക്കളെയാണ് ബാധിച്ചിരിക്കുന്നതെന്ന് ടെലിഗ്രാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്ലാറ്റ്ഫോം ബ്ലോക്ക് |
|
Full Story
|
|
|
|
|
|
|
| സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല; അഭിമാനത്തോടെ സര്‍ക്കാര്‍ വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്യാം - മുഖ്യമന്ത്രി വി ഡി സതീശന്‍ |
|
കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര സ്ത്രീകളോടുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പുരുഷന്മാര്‍ക്ക് സൗജന്യം കൊടുത്താല്‍ മിച്ചം വരുന്ന തുകയില്‍ അധികവും സര്‍ക്കാരിന് തന്നെ ലഭിക്കുമെന്നും പ്രിയദര്‍ശിനി നിറകണ്ണോടെ കേരളത്തിലെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞത് അഭിമാന നിമിഷമാണ്. അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് വാ?ഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല. സ്ത്രീകള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന കരാര്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുമെന്നു പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി |
|
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന കരാര്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുമെന്നും ആഗോള വ്യാപാര പാതകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും നിരവധി രാജ്യങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്ത യുദ്ധത്തിന് പിന്നാലെയുള്ള ഈ ധാരണ ഒരു നല്ല ചുവടുവെപ്പാണെന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,'പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ യുദ്ധം ലോകമെമ്പാടും ഗുരുതരമായ |
|
Full Story
|
|
|
|
|
|
|
| നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ചയില്ല: ആരോഗ്യമന്ത്രി; വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത് - ആരോഗ്യമന്ത്രി കെ. മുരളീധരന്‍ |
|
നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. നിപ ഈ നിമിഷം വരെ അപകടകാരിയല്ല. സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടര്‍ന്ന് പിടിക്കാത്തത് കൊണ്ടാണ്. ഏകോപനത്തിന് തിരുവനന്തപുരമാണ് നല്ലത്. പ്രതിപക്ഷം രാഷ്ടീയമായി വേട്ടയാടുന്നു. ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കരുത്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കരുതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
നിപ രോഗിക്ക് വിദേശത്ത് നിന്നെത്തിയ മരുന്ന് നല്‍കിയെന്നും ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. നിപ രോഗബാധിതന്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ആന്റിബോഡി ആദ്യ ഡോസ് 12ന് നല്‍കിയിരുന്നു. ഇല്ലാതിരുന്ന മരുന്ന് ബഹറെയ്‌നില്‍ നിന്നും |
|
Full Story
|
|
|
|
|
|
|
| സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുടെ ആദ്യ ട്രിപ്പില്‍ വണ്ടി ഓടിക്കുന്നത് ഡ്രൈവര്‍ വി.പി. ഷീല; മുഖ്യമന്ത്രി ഈ വണ്ടിയില്‍ സഞ്ചരിക്കും |
|
കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പുനല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രിയദര്‍ശിനിയുടെ ഉദ്ഘാടന വേദിയില്‍ ചരിത്രനിമിഷം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സഞ്ചരിക്കുന്ന ബസിന്റെ ഡ്രൈവിങ് സീറ്റില്‍ പെരുമ്പാവൂര്‍ ഡിപ്പോയിലെ വി.പി. ഷീല എന്ന പെണ്‍കരുത്ത് സാരഥിയാകും.
പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നല്‍കുന്ന പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയില്‍ സര്‍ക്കാര്‍ എന്നെ മറക്കാതെ ഈ ദൗത്യം ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നാണ് ഷീല മാധ്യമങ്ങളോട് |
|
Full Story
|
|
|
|
|
|
|
| സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന ബസ്സുകളുടെ ലിസ്റ്റ് പുറത്തു വന്നു: കെഎസ്ആര്‍ടിയില്‍ ഇത് ആദ്യത്തെ യാത്രാനുഭവം |
|
സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതര്‍ പുറത്തിറക്കി.
ഓര്‍ഡിനറി
സിറ്റി ഓര്‍ഡിനറി
ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി
ടൗണ്‍ ടു ടൗണ്‍
ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി
പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി
ഗ്രാമവണ്ടി
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന മുഴുവന്‍ സാമ്പത്തിക ബാധ്യതയും സര്‍ക്കാര്‍ തന്നെ പൂര്‍ണ്ണമായി വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡിനറി ഫെയര്‍ സ്റ്റേജ് വിഭാഗത്തില്‍പ്പെടുന്ന എല്ലാ ബസുകളിലും സ്ത്രീകള്‍ക്ക് ഇനി മുതല്‍ |
|
Full Story
|
|
|
|
| |