Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
2026 മുതല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയ പരിധി നീട്ടും: മരിച്ച ബന്ധുക്കളുടെ ബാങ്ക് ബാലന്‍സ് ക്ലെയിം ചെയ്യല്‍ എളുപ്പമാകും
Text By: UK Malayalam Pathram
പുതുക്കിയ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടും. നിലവില്‍ ഡിസംബര്‍ 31 വരെയാണ് സമയം. ഇനി മാര്‍ച്ച് 31 വരെ ചെറിയ ലേറ്റ് ഫീ നല്‍കി ഫയല്‍ ചെയ്യാം. ഐടിആര്‍-1, 2 ഫോമുകള്‍ നല്‍കുന്നവര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 ആയി തുടരും. നോണ്‍-ഓഡിറ്റ് ബിസിനസുകള്‍ക്കും ട്രസ്റ്റുകള്‍ക്കും ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും.

സഹകരണ ബാങ്കുകളില്‍ 5 ലക്ഷം രൂപയില്‍ താഴെയും മറ്റു ബാങ്കുകളില്‍ 15 ലക്ഷം രൂപയില്‍ താഴെയുമാണ് മരിച്ച വ്യക്തിയുടെ ബാലന്‍സ് എങ്കില്‍ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോള്‍ഡറോ ഇല്ലെങ്കില്‍ പോലും പലവിധ രേഖകള്‍ നല്‍കാതെ നിയമപരമായി അവകാശികള്‍ക്ക് തുക ക്ലെയിം ചെയ്യാം. ഈ പരിധിക്ക് മുകളിലാണെങ്കിലാണ് അധികരേഖകള്‍ നല്‍കേണ്ടത്. കൃത്യമായ രേഖകള്‍ നല്‍കിയാല്‍ 15 ദിവസത്തിനകം ക്ലെയിം തീര്‍പ്പാക്കണം.
 
Other News in this category

 
 




 
Close Window