Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന കരാര്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുമെന്നു പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Text By: UK Malayalam Pathram
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന കരാര്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുമെന്നും ആഗോള വ്യാപാര പാതകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും നിരവധി രാജ്യങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്ത യുദ്ധത്തിന് പിന്നാലെയുള്ള ഈ ധാരണ ഒരു നല്ല ചുവടുവെപ്പാണെന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,'പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ യുദ്ധം ലോകമെമ്പാടും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും ഒട്ടനവധി രാജ്യങ്ങളില്‍ ജീവഹാനിക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഈ ധാരണ നടപ്പിലാക്കുന്നത് മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും, കപ്പല്‍ ഗതാഗതത്തിന്റെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് ഇന്ത്യ പ്രത്യാശിക്കുന്നു.' അദ്ദേഹം കുറിച്ചു.
 
Other News in this category

 
 




 
Close Window