Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന ബസ്സുകളുടെ ലിസ്റ്റ് പുറത്തു വന്നു: കെഎസ്ആര്‍ടിയില്‍ ഇത് ആദ്യത്തെ യാത്രാനുഭവം
Text By: UK Malayalam Pathram
സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതര്‍ പുറത്തിറക്കി.

ഓര്‍ഡിനറി
സിറ്റി ഓര്‍ഡിനറി
ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി
ടൗണ്‍ ടു ടൗണ്‍
ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി
പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി
ഗ്രാമവണ്ടി
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന മുഴുവന്‍ സാമ്പത്തിക ബാധ്യതയും സര്‍ക്കാര്‍ തന്നെ പൂര്‍ണ്ണമായി വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡിനറി ഫെയര്‍ സ്റ്റേജ് വിഭാഗത്തില്‍പ്പെടുന്ന എല്ലാ ബസുകളിലും സ്ത്രീകള്‍ക്ക് ഇനി മുതല്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
 
Other News in this category

 
 




 
Close Window