Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലഹരിക്ക് എതിരേ ഓപ്പറേഷന്‍ തൂഫാന്‍: പെരുമ്പാവൂരിലേക്ക് നേരിട്ട് എത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Text By: UK Malayalam Pathram
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായാണ് എത്തുന്നത്. ജൂണ്‍ 15നായിരിക്കും സന്ദര്‍ശനം. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട് ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് കൈമാറുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അന്‍വര്‍ ഹുസൈനെയാണ് ഡാന്‍സഫ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. 10 ക്ലാസ്സ് വിദ്യാര്‍ഥികളടക്കം സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നതായി കണ്ടെത്തല്‍. കഞ്ചാവ് കേസില്‍ ഹുസൈന്‍ നേരത്തെയും പിടിയിലായിട്ടുണ്ട്.
 
Other News in this category

 
 




 
Close Window