Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  20-07-2026
യുക്രെയിനില്‍ മരിച്ചവരില്‍ മലയാളിയും: മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 10 പേരെന്നു റിപ്പോര്‍ട്ട്
യുക്രെയ്‌നിലെ ഒഡേസ തീരത്ത് ചരക്കു കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശിയായ അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലിലുണ്ടായിരുന്നത്.
'ഗോള്‍ഡന്‍ ലിയോ' എന്ന ഗിനിയ-ബിസാവു പതാകയുള്ള ചരക്കു കപ്പലിന് നേരെയാണ് റഷ്യന്‍ ക്രൂസ് മിസൈല്‍ പതിച്ചതെന്ന് യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖല കേന്ദ്രീകരിച്ച് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ജൂലൈ മാസത്തില്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി ഒഡേസ ഗവര്‍ണര്‍ ഒലെ കിപ്പര്‍ പറഞ്ഞു.
Full Story
  14-07-2026
ഡോ. അനില്‍ മേനോന്റെ കുതിപ്പ് ബഹിരാകാശത്തേക്ക്: സോയൂസ് ങട29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം
റഷ്യന്‍ നിര്‍മിത സോയൂസ് MS-29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം. മലയാളത്തിന്റെ അഭിമാനം ചിറകേറ്റി ഡോ. അനില്‍ മേനോന്‍. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാന്‍ കുതിപ്പ് തുടങ്ങി. കസാഖിസ്താനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ കുതിച്ചുയര്‍ന്ന പേടകത്തില്‍ അനില്‍ മേനോന്‍ ഉള്‍പ്പെടെ മൂന്ന് യാത്രികര്‍. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക നാളെ പുലര്‍ച്ചെ.


മെഡിസിനിലും എന്‍ജിനീയറിങ്ങിലും ബിരുദമുള്ള അനില്‍ മേനോന്‍ 2014ല്‍ ഫ്‌ലൈറ്റ് സര്‍ജന്‍ ആയാണ് ആദ്യം നാസയുടെ ഭാഗമാകുന്നത്. പിന്നീട് സ്‌പേസ് എക്‌സുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അനില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് സ്‌പേസ് ഫോഴ്‌സില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് അനില്‍ മേനോന്‍.
Full Story
  12-07-2026
വയനാട് മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. മരിച്ച കമ്പനി ജീവനക്കാരായ ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കരാര്‍ ജീവനക്കാരനായ അല്‍മോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അടിയന്തര സഹായമായി നല്‍കും.

പരുക്കേറ്റ ഒന്‍പത് പേരില്‍ 6 പേര്‍ക്ക് രണ്ടര ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്നും കമ്പനി ഉറപ്പു നല്‍കിയതായി മന്ത്രി അറിയിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാന്‍ ദിലീപ് ബില്‍ കോണ്‍ കമ്പനിക്ക് നിര്‍ദ്ദേശം
Full Story
  12-07-2026
നെഹ്റു ട്രോഫി ജയിക്കുന്ന ടീമിന് ഇനി 25 ലക്ഷം രൂപ: 5 ലക്ഷം അഞ്ച് ഇരട്ടിയാക്കി വിസ്മയവുമായി യുഡിഎഫ് സര്‍ക്കാര്‍
നെഹ്റു ട്രോഫി ജലമേളയില്‍ ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍വള്ളത്തിനുള്ള സമ്മാനത്തുക 25 ലക്ഷം രൂപയായി ഉയര്‍ത്തി. വമ്പന്‍മാറ്റം കുട്ടനാടിന്റെ ഓളങ്ങളില്‍ ആരവം ഉണ്ടാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും ഇനി മുതല്‍ ലഭിക്കും. കൂടാതെ, വള്ളംകളിക്കായി സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡ് 2 കോടി രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 5 ലക്ഷം രൂപയാണ് നെഹ്റു ട്രോഫിയിലെ ഒന്നാം സമ്മാനത്തുക.
1952-ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആലപ്പുഴ സന്ദര്‍ശിച്ചതോടെയാണ് ഈ വിഖ്യാത വള്ളംകളിയുടെ ചരിത്രം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പുന്നമടക്കായലില്‍ അന്ന് ഒരു
Full Story
  11-07-2026
തമിഴ്‌നാട്ടില്‍ 1,700 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്: 13,500 പേര്‍ക്ക് തൊഴില്‍ അവസരം
തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കരൂര്‍ സന്ദര്‍ശിച്ചു. അധികാരമേറ്റ കരൂരിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാര്‍ട്ടി റോഡ്‌ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച ദുരന്തത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം കരൂരിലെത്തുന്നത്. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് മുഖ്യമന്ത്രി എത്തിയത്. ദുരന്തബാധിതരുടെ പുനരധിവാസം, വ്യവസായ വികസനം, തൊഴിലവസരങ്ങള്‍, അഴിമതിക്കെതിരെയുള്ള പോരാട്ടം എന്നിവ കേന്ദ്രീകരിച്ചുള്ള പ്രധാന ഭരണപരവും രാഷ്ട്രീയപരവുമായ പ്രഖ്യാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശനത്തില്‍ നടത്തി.

കൃഷ്ണരായപുരത്തിനടുത്തുള്ള മണവാസി
Full Story
  11-07-2026
ശബരിമലയിലെ തന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവര് കത്ത് നല്‍കി
ശബരിമലയിലെ ഈ മണ്ഡല മകരവിളക്ക് സീസണില്‍ തന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. അനാരോഗ്യം കാരണം ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. തനിക്ക് പകരം മകന്‍ ബ്രഹ്‌മദത്തന് തന്ത്രിസ്ഥാനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതിന് പിന്നാലെയാണ് തന്ത്രി സ്ഥാനത്തുനിന്ന് മാറാന്‍ കണ്ഠര് രാജീവര് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Full Story
  11-07-2026
വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും: 15 ഇന്ത്യക്കാര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്
വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപംബോട്ടു മറിഞ്ഞു മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ 10.30 ഓടെ ഹോണ്‍ മെയ് റൂട്ട് എന്‍ഗോയ് ദ്വീപിന് സമീപമാണ് അപകടം നടന്നത്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊട്ടാരക്കര സ്വദേശികളുമായ എ.സി തോമസ്, ഭാര്യ ലവ്നി തോമസ് എന്നിവരാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍നിന്നും പത്ത് പേര്‍ തമിഴ്നാട്ടില്‍ നിന്നുമുള്ളവരാണ്.

ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കരയില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെ വെച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍, അപകടത്തില്‍പ്പെട്ട ബോട്ടിന് ചുറ്റും
Full Story
  10-07-2026
ശബരിമല അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല; ഇനി അയ്യപ്പ സംഗമം ഇല്ല - ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍
ആഗോള അയ്യപ്പ സംഗമം ഇനിയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല. ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്റിങ് ഓഫീസറായി പി വിജയനെ നിയമിച്ചു. ശബരിമലയുടെ മണ്ഡലകാല പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനിമുതല്‍ വഴിപാട്, ജീവനക്കാരുടെ ശമ്പളം അടക്കമുള്ളവ ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. റൂം ബുക്കിംഗ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കും. മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി അക ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

മണ്ഡലകാലത്തെ ശബരിമലയിലെ ശുചിത്വം സുതാര്യത കാര്യക്ഷമത എന്നിവയില്‍ ഇനി വിട്ടുവീഴ്ച വേണ്ട എന്നാണ് ബോര്‍ഡിന്റെ തീരുമാനം. റൂമുകള്‍ക്ക് നടപ്പാക്കിയിരുന്ന ഡെപ്പോസിറ്റ്
Full Story
[6][7][8][9][10]
 
-->




 
Close Window