Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ഇന്ത്യ/ കേരളം
  24-07-2026
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു: ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടികളുമായി കേന്ദ്രം
രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതല്‍ സുതാര്യവും ശക്തവുമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെ, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലെ (NTA) 47 ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഏജന്‍സിയില്‍ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറത്താക്കപ്പെട്ട ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഏജന്‍സിയുടെ സമ്പൂര്‍ണ്ണ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കും. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നാണ്
Full Story
  23-07-2026
ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും മുന്‍ അംഗം അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. എസ് പി ശശിധരന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. പി എസ് പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.
സ്വകാര്യ വാഹനത്തിലാണ് അജികുമാര്‍ പോലീസ് ക്ലബിലെത്തിയത്. അഭിഭാഷകനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് അജികുമാറിനെയും പി എസ് പ്രശാന്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയിലായിരിക്കും ഇരുവരെയും ഹാജരാക്കുക.
ഇന്ന് രാവിലെ തിരുവനന്തപുരം കരകുളത്തിന് സമീപത്തെ
Full Story
  23-07-2026
യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്: അവരുടെ ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കണം - സിജെപി പ്രതിഷേധത്തില്‍ മമ്മൂട്ടി
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. യുവജനങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്തെന്നും അവരുടെ ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കണമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ മമ്മൂട്ടി കുറിച്ചു. യുവാക്കളെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും പാര്‍വതി തെരുവോത്തും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പന്തുണച്ച് രംഗത്ത് വന്നിരുന്നു.
Full Story
  23-07-2026
എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു: നടപടി രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറിച്ചതിന്
എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ആഭ്യന്തര മന്ത്രി നല്‍കിയ സസ്പെന്‍ഷന്‍ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പുവെക്കുകയായിരുന്നു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ കേസ് റിപ്പോര്‍ട്ടില്‍ അട്ടിമറി നടത്തിയതിനെ തുടര്‍ന്നാണു നടപടി.
മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു.
അദ്ദേഹത്തിനെതിരായ നടപടി വൈകുന്നുവെന്ന കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഈ തീരുമാനം എത്തിയിരിക്കുന്നത്. ഈ മാസം 31-ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്
Full Story
  22-07-2026
സ്ത്രീകള്‍ക്ക് രാത്രി യാത്ര ചെയ്യാന്‍ വരുന്നു KSRTC പിങ്ക് ബസ്: സര്‍വീസ് രാത്രി 9 മുതല്‍
കെഎസ്ആര്‍ടിസി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന രാത്രികാല 'പിങ്ക് ബസ്' സര്‍വീസുകള്‍ ജൂലൈ 23 വ്യാഴാഴ്ച ആരംഭിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കും.
തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ടെക്‌നോപാര്‍ക്ക് റൂട്ടിലാണ് പിങ്ക് ബസ് സര്‍വീസ് നടത്തുക. കിഴക്കേകോട്ടയില്‍ നിന്നാരംഭിച്ച് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളേജ് (ആര്‍സിസി), ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങള്‍ വഴിയാകും ബസ് സര്‍വീസ് നടത്തുക.
രാത്രി ഒന്‍പത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന
Full Story
  22-07-2026
തിരുവനന്തപുരത്ത് യുവതിയെ തടഞ്ഞു നിര്‍ത്തി കൈ വെട്ടി മാറ്റി: 38 വയസ്സുകാരി വിജിയുടെ പൂര്‍ണമായും അറ്റു
തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂര്‍ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്. കടയ്ക്കാവൂര്‍ ചാവടിമുക്കില്‍ വൈകിട്ട് മൂന്നര മണിയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് കൈകള്‍ക്കും വെട്ടേറ്റു.
ഇവരുടെ രണ്ടാം ഭര്‍ത്താവാണ് വെട്ടിയത് എന്നാണ് അറിയുന്നത്. ആദ്യ വിവാഹത്തില്‍ നിന്നും മോചിതയായ വിജി അഞ്ചുതെങ്ങ് സ്വദേശി അനു എന്ന യുവാവിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നിരന്തരം കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇന്ന് ഉച്ചയോടെ വിജി അനു ജോലി ചെയ്തിരുന്ന വര്‍ക്ക് ഷോപ്പിലെത്തി അയാളുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഇയാളാണ്
Full Story
  20-07-2026
താടിവച്ച് കുടകില്‍ ഒളിവില്‍ കഴിയുകയായിരുന്നു അധ്യാപകന്‍ ഡോ. എം കെ റാം: രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ക്രൈംബ്രാഞ്ചുകാര്‍ പിടികൂടി
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ. എം കെ റാം അറസ്റ്റില്‍. താടിവെച്ച് രൂപം മാറി കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ആന്ധ്രപ്രദേശില്‍ വിവിധയിടങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന റാം ഒടുവില്‍ കര്‍ണാടകയിലേക്കു കടക്കുകയായിരുന്നു. ഡോ.റാമിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാല്‍ പറഞ്ഞു. പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്നും എസ് പി വ്യക്തമാക്കി. അതേസമയം, നിരപരാധിത്വം
Full Story
  20-07-2026
യുക്രെയിനില്‍ മരിച്ചവരില്‍ മലയാളിയും: മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 10 പേരെന്നു റിപ്പോര്‍ട്ട്
യുക്രെയ്‌നിലെ ഒഡേസ തീരത്ത് ചരക്കു കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശിയായ അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലിലുണ്ടായിരുന്നത്.
'ഗോള്‍ഡന്‍ ലിയോ' എന്ന ഗിനിയ-ബിസാവു പതാകയുള്ള ചരക്കു കപ്പലിന് നേരെയാണ് റഷ്യന്‍ ക്രൂസ് മിസൈല്‍ പതിച്ചതെന്ന് യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖല കേന്ദ്രീകരിച്ച് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ജൂലൈ മാസത്തില്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി ഒഡേസ ഗവര്‍ണര്‍ ഒലെ കിപ്പര്‍ പറഞ്ഞു.
Full Story
[8][9][10][11][12]
 
-->




 
Close Window