Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ടിക് ടോക്കില്‍ തര്‍ക്കം: കണ്ണൂര്‍ സ്വദേശി ഇസ്മായില്‍ ദുബായിയില്‍ കുത്തേറ്റു മരിച്ചു: കൊല്ലം സ്വദേശി അറസ്റ്റില്‍
Text By: UK Malayalam Pathram
ടിക്ക് ടോക്കിലെ തര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മായില്‍ പൊന്നന്‍ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. ടിക് ടോക്കില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.
ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാന്‍ ഷാര്‍ജ അല്‍ നഹ്ദയില്‍ ഇസ്മായില്‍ എത്തുകയായിരുന്നു. പൊതുസ്ഥലത്തുവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഷാര്‍ജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ഇസ്മായില്‍. ഭാര്യയും മക്കളും നാട്ടിലാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ ജുബൈറും ദുബായിലാണ് ജോലി ചെയ്യുന്നത്.
ടിക് ടോക്കില്‍ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് വിവരം. ഇയാളടക്കം നാലുപേരെ ഷാര്‍ജ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഷാര്‍ജയിലെ ബുഹൈറ പോലീസ് ആണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. അല്‍ ഖാസ്മിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.
 
Other News in this category

 
 




 
Close Window