Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  10-01-2025
ശബരിമലയില്‍ മകരവിളക്ക് ജനുവരി 14ന്: തിരക്ക് നിയന്ത്രിക്കാന്‍ ഭക്തരുടെ എണ്ണം നിജപ്പെടുത്തി
ജനുവരി 14നാണ് മകരവിളക്ക്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ജനുവരി 15 വരെ ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ജനുവരി 12 ന് 60,000, 13ന് 50,000, 14 ന് 40,000 പേര്‍ എന്ന രീതിയില്‍ വിര്‍ച്വല്‍ക്യൂവിനും ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദനീയമല്ല.

മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ജ്യോതിദര്‍ശിക്കാനായി പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ്
Full Story
  09-01-2025
അമേരിക്കയിലെ ലോസ്ആഞ്ചലസില്‍ കാട്ടുതീ പടരുന്നു: ഓസ്‌കര്‍ പുരസ്‌കാരം സംബന്ധിച്ച തീയതികള്‍ മാറിയേക്കും
ലോസ് ഏഞ്ചല്‍സിലെ ഏറ്റവും പ്രശസ്തമായ മേഖലക്ക് ഭീഷണിയായി ബുധനാഴ്ച രാത്രി ഹോളിവുഡ് ഹില്‍സില്‍ തീപിടുത്തം. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 100,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളായ ബില്ലി ക്രിസ്റ്റല്‍,മാന്‍ഡി മൂര്‍, പാരിസ് ഹില്‍ട്ടണ്‍, കാരി എല്‍വെസ് എന്നിവര്‍ക്ക് തീപിടിത്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഓസ്‌കാര്‍ നോമിനേഷന്‍ തിയതിയില്‍ മാറ്റം. നോമിനേഷനുകള്‍ ഈ മാസം 19ന് പ്രഖ്യാപിക്കും. തീരുമാനം ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ വ്യാപനത്തെ തുടര്‍ന്ന്. നേരത്തെ ജനുവരി 17നാണ് നോമിനേഷനുകള്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ച് 2ന് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ നടക്കുന്ന 2025 ലെ ഓസ്‌കാര്‍ ചടങ്ങിന് കോനന്‍ ഒബ്രിയന്‍ ആതിഥേയത്വം
Full Story
  02-01-2025
പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഒഡീഷയിലെ റൈയ്ഗാര്‍ഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അരിയൂരിലെ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു അശോക് അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള ബാലികയെയാണ് അതിക്രമത്തിന് ഇരയാക്കിയത്. മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം.
കുട്ടിയുടെ ബന്ധു കൂടിയാണ് അറസ്റ്റിലായ അശോക് മഞ്ചി. കുറച്ചധികം നാളുകളായി ഇവര്‍ ഈ മില്ലില്‍ ജോലി ചെയ്തുവരികയാണ്. ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാള്‍ എത്തുകയും തുടര്‍ന്ന് കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടു പോകുകയുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നാട്ടുകല്‍ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാട്ടുകല്‍ സി ഐ ഹബീബുള്ളയും സംഘവുമാണ്
Full Story
[10][11][12][13][14]
 
-->




 
Close Window