മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. പതിനാറുകാരനായ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ പഠനമുറിയില്‍ വെച്ച് കത്തികൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യം ആണ് പുറത്ത് വന്നത്. സ്റ്റഡി ഹാളില്‍ പഠിക്കുകയായിരുന്നു വിദ്യാര്‍ത്ഥിയെ പിറകില്‍ നിന്നു വന്ന പതിനാറുകാരന്‍ ചുറ്റിപ്പിടിച്ചു തുടര്‍ച്ചയായി കുത്തുകയാണ് ഉണ്ടായത്.
പുറം ഭാഗത്തും വയറിന് സൈഡിനുമായാണ് പരുക്കേറ്റത്. സ്ഥാപനത്തിലെ ജീവനക്കാരും മറ്റു വിദ്യാര്‍ത്ഥികളും ഓടിയെത്തിയാണ് വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തിയത്. ഇക്കഴിഞ്ഞ 27 ന് നടന്ന അക്രമത്തിന്റെ സിസിടിവി ദൃശ്യം ആണ് ഇന്ന് പുറത്ത് വന്നത്. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസ് എടുത്തു. |