കമലാ ഹാരിസും ജോ ബൈഡനും ഹിന്ദുക്കളെ അവഗണിക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. കമലാ ഹാരിസും ജോബൈഡനും ഉള്‍പ്പെടെ ലോകത്താകമാനം ഉള്ള ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അവഗണിക്കുന്നു എന്നാണ് ട്രമ്പിന്റെ വിമര്‍ശനം. അരാജകത്വത്തില്‍ തുടരുന്ന ബംഗ്ലാദേശിലെ ജനങ്ങള്‍ നേരിടുന്ന അതിക്രമത്തില്‍ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ദീപാവലി ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യങ്ങള്‍ എക്‌സില്‍ കുറിച്ചത്.
താന്‍ ഭരിക്കുന്ന കാലത്താണെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. താന്‍ അധികാരത്തില്‍ വരുന്നതോടെ അമേരിക്കയെ വീണ്ടും ശക്തമാക്കുകയും ശക്തിയിലൂടെ സമാധാനം തിരികെ കൊണ്ടുവരുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായും തന്റെ ഉറ്റസുഹൃത്ത് പ്രധാനമന്ത്രി മോദിയുമായുള്ള മഹത്തായ പങ്കാളിത്തവും ശക്തിപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. |