Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അമേരിക്കന്‍ പ്രസിഡന്റ് ദീപാവലി ആഘോഷത്തിനു തിരി കൊളുത്തി: അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ദീപാവലി ദിവസം സ്വീകരണം
Text By: Reporter, ukmalayalampathram
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രസിഡന്റ് ജോ ബൈഡന്‍. തിങ്കളാഴ്ച വൈകുന്നേരം പ്രഥമ വനിത ജില്‍ ബൈഡനൊപ്പം ബ്ലൂ റൂമിലെ ദിയ വിളക്ക് കൊളുത്തിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. നിരവധി ഇന്ത്യന്‍ - അമേരിക്കക്കാരും ആഘോഷത്തില്‍ ഒപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ദീപാവലി ദിവസം ബൈഡന്‍ സ്വീകരണം നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഒരുപക്ഷെ 2024 നവംബര്‍ അഞ്ചിന് യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡന്‍ സംഘടിപ്പിക്കുന്ന വൈറ്റ് ഹൗസിലെ അവസാനത്തെ ദീപാവലി ആഘോഷമായിരിക്കും ഇത്.

ബൈഡന്റെ ആമുഖത്തില്‍ വിരമിച്ച നാവികസേന ക്യാപ്റ്റനും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെ വീഡിയോ സന്ദേശം ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നായിരിക്കും സുനിത വില്യംസിന്റെ ദീപാവലി ആശംസകള്‍ നല്കുക.
 
Other News in this category

 
 




 
Close Window